ന്യൂജേഴ്സി: അമേരിക്കയിൽ ഒരു മലയാളി കൂടി കൊവിഡ് ബാധിച്ച് മരിച്ചു. പത്തനംതിട്ട ജില്ലയിലെ മല്ലപ്പള്ളി മഞ്ഞത്താനം സ്വദേശി കൊച്ചിക്കുഴിയിൽ മാമ്മൻ ഈപ്പൻ (58) ആണ് മരിച്ചത്.  അമേരിക്കയിലെ ന്യൂജേഴ്സിയിലെ വീട്ടിൽ വച്ചാണ് മരണം.

വീട്ടിൽ നിരീക്ഷണത്തിൽ കഴിയുകയായിരുന്ന ഇദ്ദേഹത്തെ പിന്നീട് മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു. 40 വർഷത്തോളമായി അമേരിക്കയിൽ താമസക്കാരനാണ് ഇദ്ദേഹം. മല്ലപ്പള്ളി കൊച്ചിക്കുഴിയിൽ പരേതരായ ഈപ്പന്റെയും ശോശാമ്മയുടെയും മകനാണ്. ഭാര്യ ഉഷ. പുല്ലാട് വലിയത്ത് കുടുംബാംഗം. മകൻ ജെറി.