സിറിയൻ ജനതയുടെ ഐക്യം ശക്തിപ്പെടുത്തുന്നതിനും, പ്രദേശിക സമഗ്രത നിലനിർത്തുന്നതിനും, രാജ്യത്തെ അസ്ഥിരപ്പെടുത്താനുള്ള ശ്രമങ്ങൾ തടയുന്നതിനും ലക്ഷ്യമിട്ടുള്ള എല്ലാ പ്രവർത്തനങ്ങൾക്കും പൂർണ്ണ പിന്തുണ നൽകുമെന്ന് ഖത്തർ അമീർ വ്യക്തമാക്കി.

ദോഹ: സിറിയയിലെ ഇസ്രയേൽ ആക്രമണത്തിന്‍റെ പശ്ചാത്തലത്തിൽ സിറിയൻ ജനതക്ക് പിന്തുണയുമായി ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനി. സിറിയൻ പ്രസിഡന്റ് അഹമ്മദ് അൽ ഷറയെ ഫോണിൽ വിളിച്ച അമീർ സിറിയൻ ജനതയോടുള്ള ഖത്തറിന്റെ ഐക്യദാർഢ്യം അറിയിച്ചു. സിറിയൻ ജനതയുടെ ഐക്യം ശക്തിപ്പെടുത്തുന്നതിനും, പ്രദേശിക സമഗ്രത നിലനിർത്തുന്നതിനും, രാജ്യത്തെ അസ്ഥിരപ്പെടുത്താനുള്ള ശ്രമങ്ങൾ തടയുന്നതിനും ലക്ഷ്യമിട്ടുള്ള എല്ലാ പ്രവർത്തനങ്ങൾക്കും പൂർണ്ണ പിന്തുണ നൽകുമെന്ന് ഖത്തർ അമീർ വ്യക്തമാക്കി.

സിറിയക്ക്‌ നേരെയുണ്ടായ ഇസ്രയേൽ ആക്രമണങ്ങളെ ഖത്തർ ശക്തമായി അപലപിക്കുന്നുവെന്നും ഇത് സിറിയയുടെ പ​ര​മാ​ധി​കാ​ര​ത്തി​ന്മേ​ലു​ള്ള ക​ട​ന്നു​ക​യ​റ്റ​വും അ​ന്താ​രാ​ഷ്ട്ര നി​യ​മ​ങ്ങ​ളു​ടെ​യും, ഐക്യരാഷ്ട്രസഭയുടെ ചാ​ർ​ട്ട​റി​ന്റെ​യും നഗ്നമായ ലം​ഘ​ന​വുമാണെന്നും പ്രാദേശിക സ്ഥിരതയ്ക്ക് ഭീഷണിയാണെന്നും അമീർ പറഞ്ഞു. സിറിയയെ പിന്തുണയ്‌ക്കുന്ന നിലപാടിന് അമീറിനും ഖത്തറിനും സിറിയൻ പ്രസിഡന്റ് നന്ദി അറിയിച്ചു. സിറിയയിലും മേഖലയിലും സുരക്ഷയും സ്ഥിരതയും പ്രോത്സാഹിപ്പിക്കുന്നതിൽ ഖത്തർ അമീറിന്റെ പങ്കിനെ സിറിയൻ പ്രസിഡന്റ് പ്രശംസിച്ചു.

നേരെത്തെ, ഖ​ത്ത​ർ വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യവും ഇസ്രയേൽ ആക്രമണത്തെ ശക്തമായി അപലപിച്ചിരുന്നു. അ​ധി​നി​വേ​ശ ആ​ക്ര​മ​ണ​ങ്ങ​ളെ ത​ട​യു​ന്ന​തി​ന് അ​ന്താ​രാ​ഷ്ട്ര സ​മൂ​ഹം ശ​ക്ത​മാ​യ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്ന് മ​ന്ത്രാ​ല​യം ആ​വ​ശ്യ​പ്പെ​ട്ടു.