കുവൈത്തില്‍ വൈദ്യുതി മോഷണം ആരോപിച്ച് പ്രവാസിയെ പിടികൂടി. അദൈലിയയിലായിരുന്നു സംഭവമെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. പബ്ലിക് അതോരിറ്റി ഫോര്‍ അപ്ലൈഡ് എജ്യുക്കേഷന്‍ ആന്റ് ട്രെയിനിങിന് വേണ്ടി നല്‍കിയിരുന്ന കണക്ഷനില്‍ നിന്നായിരുന്നു വൈദ്യുതി എടുത്ത് ഇയാള്‍ അനധികൃതമായി ഉപയോഗിച്ചിരുന്നത്.

കുവൈത്ത് സിറ്റി: കുവൈത്തില്‍ വൈദ്യുതി മോഷണം ആരോപിച്ച് പ്രവാസിയെ പിടികൂടി. അദൈലിയയിലായിരുന്നു സംഭവമെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. പബ്ലിക് അതോരിറ്റി ഫോര്‍ അപ്ലൈഡ് എജ്യുക്കേഷന്‍ ആന്റ് ട്രെയിനിങിന് വേണ്ടി നല്‍കിയിരുന്ന കണക്ഷനില്‍ നിന്നായിരുന്നു വൈദ്യുതി എടുത്ത് ഇയാള്‍ അനധികൃതമായി ഉപയോഗിച്ചിരുന്നത്.

കാര്‍ പാര്‍ക്കിങ് സ്ഥലത്തെ പോസ്റ്റില്‍ നിന്ന് വൈദ്യുതി കണക്ട് ചെയ്ത ശേഷം തുന്നല്‍ ജോലികള്‍ ചെയ്യുന്നതിന്റെ ചിത്രവും പ്രാദേശിക മാധ്യമങ്ങള്‍ പ്രസിദ്ധീകരിച്ചു. അധികൃതര്‍ ചോദ്യം ചെയ്‍തപ്പോള്‍, കാര്‍ പാര്‍ക്കിങ് സ്ഥലത്തു നിന്ന് വൈദ്യുതി എടുത്ത് ഉപയോഗിക്കാന്‍ തനിക്ക് അനുവാദം ലഭിച്ചിട്ടുണ്ടെന്നായിരുന്നു ഇയാളുടെ വാദം.