ഇതുവഴിയുള്ള യാത്രകളില്‍ ഡ്രൈവര്‍മാര്‍ പ്രത്യേക ജാഗ്രത പുലര്‍ത്തണമെന്നും പകരമുള്ള നിര്‍ദിഷ്ട പാതകള്‍ ഉപയോഗിക്കാമെന്നും അറിയിപ്പിലുണ്ട്.
അബുദാബി: അബുദാബിയിലെ അല്‍ സആദ ബ്രിഡ്ജില്‍ ജൂണ്‍ 23 മുതല്‍ വേഗത നിയന്ത്രണം പ്രാബല്യത്തില്‍ വരുമെന്ന് എമിറേറ്റിലെ ഇന്റഗ്രേറ്റഡ് ട്രാന്‍സ്‍പോര്‍ട്ട് സെന്റര്‍ അറിയിച്ചു. ഇവിടുത്തെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ കാരണമാണ് വാഹനങ്ങളുടെ വേഗ പരിധി കുറയ്ക്കുന്നതെന്ന് ബുധനാഴ്ച പുറത്തിറക്കിയ അറിയിപ്പില്‍ പറയുന്നു.
ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ സ്‍ട്രീറ്റിലെ അല്‍ സആദ പാലത്തില്‍ വെള്ളിയാഴ്ച മുതല്‍ ഇരു ദിശകളിലേക്കും പരമാവധി വേഗത മണിക്കൂറില്‍ 80 കിലോമീറ്ററായിരിക്കും. ഈ വര്‍ഷം ഡിസംബര്‍ വരെയായിരിക്കും ഈ നിയന്ത്രണം തുടരുകയെന്ന് ഇന്റഗ്രേറ്റഡ് ട്രാന്‍സ്‍പോര്‍ട്ട് സെന്ററിന്റെ അറിയിപ്പ് വ്യക്തമാക്കുന്നു. ഇതുവഴിയുള്ള യാത്രകളില്‍ ഡ്രൈവര്‍മാര്‍ പ്രത്യേക ജാഗ്രത പുലര്‍ത്തണമെന്നും പകരമുള്ള നിര്‍ദിഷ്ട പാതകള്‍ ഉപയോഗിക്കാമെന്നും അറിയിപ്പിലുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം...
