ബിഥേയ ആശുപത്രി, ഇബ്ര, അല്‍ മുദേബി   ആരോഗ്യ കേന്ദ്രങ്ങള്‍ എന്നിവടങ്ങളില്‍ നിന്നും വാരാന്ത്യങ്ങളില്‍ കൊവിഡ് 19 വാക്സിന്‍ ലഭ്യമാകുമെന്ന് വടക്കന്‍ ശര്‍ഖിയ മേഖലയിലെ ഒമാന്‍  ആരോഗ്യ മന്ത്രാലയത്തിന്റെ ഡയറക്ടര്‍ ജനറല്‍ ഓഫീസില്‍ നിന്നും അറിയിച്ചു. 

ഇബ്ര(മസ്‌കറ്റ്): ഒമാനിലെ വടക്കന്‍ ശര്‍ഖിയ ഗവര്‍ണറേറ്റില്‍ താമസിക്കുന്ന സ്വദേശികള്‍ക്കും സ്ഥിര താമസക്കാരായ വിദേശികള്‍ക്കുമായി കൊവിഡ് 19നെതിരെയുള്ള വാക്‌സനേഷനുമായി ബന്ധപ്പെട്ട് അറിയിപ്പ് നല്‍കി അധികൃതര്‍. ബിഥേയ ആശുപത്രി, ഇബ്ര, അല്‍ മുദേബി ആരോഗ്യ കേന്ദ്രങ്ങള്‍ എന്നിവടങ്ങളില്‍ നിന്നും വാരാന്ത്യങ്ങളില്‍ കൊവിഡ് 19 വാക്സിന്‍ ലഭ്യമാകുമെന്ന് വടക്കന്‍ ശര്‍ഖിയ മേഖലയിലെ ഒമാന്‍ ആരോഗ്യ മന്ത്രാലയത്തിന്റെ ഡയറക്ടര്‍ ജനറല്‍ ഓഫീസില്‍ നിന്നും അറിയിച്ചു.