കള്ളപ്പണം വെളുപ്പിക്കൽ, കൈക്കൂലി, ഔദ്യോഗിക പദവി ദുരുപയോഗം ചെയ്യൽ, വഞ്ചന തുടങ്ങിയ കുറ്റങ്ങൾ കണ്ടെത്തിയതിനെ തുടർന്നാണ് ഉദ്യോഗസ്ഥരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്‍തത്.
റിയാദ്: കള്ളപ്പണം വെളുപ്പിക്കലും കൈക്കൂലിയും ഉൾപ്പടെ നിരവധി കുറ്റങ്ങൾക്ക് സൗദി അറേബ്യയിലെ വിവിധ മന്ത്രാലയങ്ങളിലെ 74 സര്‍ക്കാര്‍ ഉദ്യോഗസ്ഥർ പിടിയിൽ. രാജ്യത്തെ അഴിമതി വിരുദ്ധ അതോറിറ്റി (നസഹ) ആണ് ഏഴ് മന്ത്രാലയങ്ങളിൽ നിന്നായി ഇത്രയും ആളുകളുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.
കള്ളപ്പണം വെളുപ്പിക്കൽ, കൈക്കൂലി, ഔദ്യോഗിക പദവി ദുരുപയോഗം ചെയ്യൽ, വഞ്ചന തുടങ്ങിയ കുറ്റങ്ങൾ കണ്ടെത്തിയതിനെ തുടർന്നാണ് ഉദ്യോഗസ്ഥരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്‍തത്. ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായപ്പോള്‍ ആകെ കസ്റ്റിഡിയിലെടുത്തിരുന്ന 131 പേരിൽ 74 പേരെ അറസ്റ്റ് ചെയ്യുകയായിരുന്നു.
സൗദി അറേബ്യയിലെ ആഭ്യന്തരം, പ്രതിരോധം, ദേശീയ സുരക്ഷ, വിദേശകാര്യം, ആരോഗ്യം, മുനിസിപ്പൽ ഗ്രാമീണകാര്യ - ഭവനം എന്നീ മന്ത്രാലയങ്ങളിൽ വിവിധ പദവികളിൽ സേവനം അനുഷ്ഠിച്ചിരുന്നവരാണ് അറസ്റ്റിലായത്. രാജ്യത്തിന്റെ പൊതു സമ്പത്ത് കൈക്കലാക്കാൻ ശ്രമിക്കുന്നവരെ നിരീക്ഷിക്കുന്നതും അറസ്റ്റ് ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കുന്നതും തുടരുമെന്ന് അഴിമതി വിരുദ്ധ അതോറിറ്റി അറിയിച്ചു.
Read also: കുഞ്ഞുപിറന്ന സന്തോഷ വാര്‍ത്ത പങ്കുവെച്ചതിന് പിന്നാലെ മരണം; യുകെ മലയാളികള്‍ക്ക് നൊമ്പരമായി ഷൈജു
