ജിദ്ദ: സൗദി അറേബ്യയിലുള്ള വിദേശികള്‍ക്ക് ഹജ്ജിന് അപേക്ഷ നല്‍കുന്നതിനുള്ള സമയപരിധി ഇന്ന് അവസാനിക്കും. കഴിഞ്ഞ തിങ്കളാഴ്ചയാണ് ഹജ്ജ് മന്ത്രാലയം അപേക്ഷകള്‍ ക്ഷണിച്ചത്.

localhaj.haj.gov.sa എന്ന ലിങ്ക് വഴിയാണ് അപേക്ഷകള്‍ സമര്‍പ്പിക്കേണ്ടത്. ഗുരുതര ആരോഗ്യ പ്രശ്നങ്ങള്‍ ഉള്ളവര്‍ക്ക് അപേക്ഷിക്കാനാകില്ല. ഈ വര്‍ഷത്തെ ഹജ്ജിന് ആകെ തീര്‍ത്ഥാടകരില്‍ 70 ശതമാനവും രാജ്യത്തുള്ള വിദേശികളായിരിക്കുമെന്നും സ്വദേശികളുടെ അനുപാതം 30 ശതമാനമായിരിക്കുമെന്നും ഹജ്ജ് മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. കൊവിഡ് ഇല്ലെന്ന് തെളിയിക്കുന്ന പിസിആര്‍ സര്‍ട്ടിഫിക്കറ്റ് വേണം. അപേക്ഷകര്‍ മുമ്പ് ഹജ്ജ് നിര്‍വ്വഹിക്കാത്തവരും 20നും 50നുമിടയില്‍ പ്രായമുള്ളവരും ആകണം. 

കൊവിഡ് രോഗികളെ പരിചരിക്കുന്നതിനിടെ രോഗം ബാധിച്ചു മരിച്ചു; ആദരവായി ആശുപത്രിക്ക് നഴ്സിന്‍റെ പേര് നല്‍കി സൗദി