ഷാര്‍ജ എയര്‍പോര്‍ട്ട് അതോരിറ്റിയുടെ കീഴിയില്‍ പ്രവര്‍ത്തിക്കുന്ന ഷാര്‍ജ എയര്‍പോര്‍ട്ട് ട്രാവല്‍ ഏജന്‍സി (സാറ്റാ) വഴി കുറഞ്ഞ നിരക്കില്‍, ലളിതമായ നടപടി ക്രമങ്ങളിലൂടെ ഡിപ്പോസിറ്റ് ഇല്ലാതെയും മെഡിക്കല്‍ ഇന്‍ഷൂറന്‍സോടുകൂടിയും യുഎഇയിലേക്കുള്ള സന്ദര്‍ശക വിസകള്‍ എത്രയും വേഗത്തില്‍ സ്വന്തമാക്കാം. 30 ദിവസ ഹ്രസ്വ കാലാവധിയും 90 ദിവസ ദീര്‍ഘ കാലാവധിയുമുള്ള സന്ദര്‍ശക വിസകളാണ് ലഭിക്കുക. രണ്ട് തവണ ഇവയുടെ കലാവധി ദീര്‍ഘിപ്പിക്കാവുന്നതാണ്. സാറ്റാ ഓഫീസുകള്‍ വഴി നേരിട്ടോ അല്ലങ്കില്‍  ഓണ്‍ലൈന്‍ വഴി www.satatravels.com എന്ന വെബ്സൈറ്റ് വഴിയോ വിസക്ക് അപേക്ഷിക്കാവുന്നതാണ്.

പുതിയ വിസയിലേക്ക് മാറാനുള്ള വിസ ചെയിഞ്ചിങ്ങ് സര്‍വീസ് മണിക്കൂറുകള്‍ക്കുള്ളില്‍ സാധ്യമാണ്. വിമാന ടിക്കറ്റുകളും, ഹോട്ടല്‍ താമസവും ഉള്‍പെടെയുള്ള ടൂര്‍ പാക്കേജുകളും ലഭ്യമാണ്. IATA അംഗീകാരമുള്ള സാറ്റക്ക് യുഎഇയില്‍ 15 ഓളം ശാഖകളുണ്ട്. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഏയര്‍പോര്‍ട്ട് ഓഫീസില്‍ പരിചയ സമ്പന്നരായ സ്റ്റാഫുകളുടെ സേവനം ലഭ്യമാണ്. യുഎഇയിലെ സാറ്റാ ഓഫീസുകളുടെ വിലാസവും ഫോണ്‍ നമ്പറും ഈ ലിങ്കില്‍ ലഭ്യമാണ്