പത്ത് വർഷത്തിന് ശേഷം അക്വാബൈക്ക് വേൾഡ് ചാമ്പ്യൻഷിപ്പ് മത്സരങ്ങൾ ഖത്തറിൽ. അക്വാബൈക്ക് വേൾഡ് ചാമ്പ്യൻഷിപ്പിന്റെ അവസാന റൗണ്ട് മത്സരങ്ങൾ ഒക്ടോബർ 30 വ്യാഴാഴ്ച മുതൽ നവംബർ 1 വരെ നടക്കും.

ദോഹ: പത്ത് വർഷത്തെ ഇടവേളയ്ക്ക് ശേഷം ഖത്തർ വീണ്ടും ആതിഥേയത്വം വഹിക്കുന്ന യുഐഎം-എബിപി അക്വാബൈക്ക് വേൾഡ് ചാമ്പ്യൻഷിപ്പിന്റെ അവസാന റൗണ്ട് മത്സരങ്ങൾ ഒക്ടോബർ 30 വ്യാഴാഴ്ച മുതൽ നവംബർ 1 വരെ നടക്കും. ദോഹ മറൈൻ സ്‌പോർട്‌സ് ക്ലബ്ബുമായി ചേർന്ന് ദോഹ ബേയിൽ മൂന്ന് ദിവസത്തെ ഓൾഡ് ദോഹ പോർട്ട് ഗ്രാൻഡ് പ്രിക്സ് ഓഫ് ഖത്തർ സംഘടിപ്പിക്കും. ലോക ചാമ്പ്യൻഷിപ്പിന്റെയും സ്റ്റാൻഡ്-എലോൺ റൺഎബൗട്ട് ജിപി2 ഏഷ്യൻ കോണ്ടിനെന്റൽ ചാമ്പ്യൻഷിപ്പിന്റെയും അവസാന റൗണ്ടാണ് ഈ മത്സരം.

19 രാജ്യങ്ങളിൽ നിന്നുള്ള 90ഓളം താരങ്ങൾ പങ്കെടുക്കും. റൺഎബൗട്ട് ജിപി1 ൽ 28 പേരും സ്കീ ഡിവിഷൻ ജിപി1 ൽ 23 പേരും സ്കീ ലേഡീസ് ജിപി1 ൽ 13 പേരും ഫ്രീസ്റ്റൈലിൽ 12 പേരും മത്സരിക്കുന്നുണ്ട്. കൂടാതെ, ഏഷ്യൻ കോണ്ടിനെന്റൽ വിഭാഗത്തിൽ 14 പേരും മത്സരിക്കും. പത്ത് വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ടൂർണമെന്റ് ഖത്തറിലെത്തുന്നത്.