ഖമീസ് മുശൈത്ത് ലക്ഷ്യമിട്ടെത്തിയ ഒരു ഡ്രോണ്‍ പുലര്‍ച്ചെ തകര്‍ത്തിരുന്നു. ഉച്ചയ്ക്ക് ശേഷം ദക്ഷിണ സൗദിക്ക് നേരെയെത്തിയ ഏഴ് ഡ്രോണുകളും വൈകുന്നേരം ഖമീസ് മുശൈത്ത് ലക്ഷ്യമാക്കിയെത്തിയ രണ്ടു ഡ്രോണുകളും അറബ് സഖ്യസേന വെടിവെച്ചിട്ടു.

റിയാദ്: ദക്ഷിണ സൗദി ലക്ഷ്യമാക്കി ഡ്രോണ്‍ ആക്രമണം നടത്താനുള്ള ശ്രമങ്ങള്‍ അറബ് സഖ്യസേന തകര്‍ത്തു. ഹൂതികള്‍ അയച്ച സ്‌ഫോടകവസ്തുക്കള്‍ നിറച്ച 17 ഡ്രോണുകളാണ് ശനിയാഴ്ച സഖ്യസേന തകര്‍ത്തത്.

Add Asianetnews as a Preferred SourcegooglePreferred

ഖമീസ് മുശൈത്ത് ലക്ഷ്യമിട്ടെത്തിയ ഒരു ഡ്രോണ്‍ പുലര്‍ച്ചെ തകര്‍ത്തിരുന്നു. ഉച്ചയ്ക്ക് ശേഷം ദക്ഷിണ സൗദിക്ക് നേരെയെത്തിയ ഏഴ് ഡ്രോണുകളും വൈകുന്നേരം ഖമീസ് മുശൈത്ത് ലക്ഷ്യമാക്കിയെത്തിയ രണ്ടു ഡ്രോണുകളും അറബ് സഖ്യസേന വെടിവെച്ചിട്ടു. നജ്‌റാന്‍ ലക്ഷ്യമിട്ട് വൈകുന്നേരം ഒരു ഡ്രോണും പിന്നീട് അര്‍ധരാത്രിയോടെ ആറ് ഡ്രോണുകളുമാണ് സഖ്യസേന പ്രതിരോധിച്ചത്. കരുതിക്കൂട്ടിയുള്ള ഇത്തരം ആക്രമണങ്ങളിലൂടെ യുദ്ധസമാനമായ കുറ്റമാണ് ഹൂതികള്‍ ചെയ്യുന്നതെന്നും സിവിലിയന്‍മാരെ സംരക്ഷിക്കാനുള്ള എല്ലാ നടപടികളും ഉറപ്പാക്കിയിട്ടുണ്ടെന്നും അറബ് സഖ്യസേന അറിയിച്ചു. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona