വ്യാഴാഴ്ച പുലര്‍ച്ചെയാണ് സ്‌ഫോടക വസ്തുക്കള്‍ നിറച്ച ഡ്രോണുകളും മിസൈലുകളും അയച്ച് ആക്രമണത്തിന് ശ്രമിച്ചതെന്ന് സഖ്യസേന അറിയിച്ചു. 

റിയാദ്: സൗദി അറേബ്യ ലക്ഷ്യമിട്ട് യെമനില്‍ നിന്ന് ഹൂതികള്‍ അയച്ച എട്ട് ഡ്രോണുകളും മൂന്ന് ബാലിസ്റ്റിക് മിസൈലുകളും അറബ് സഖ്യസേന തകര്‍ത്തു. വ്യാഴാഴ്ച പുലര്‍ച്ചെയാണ് സ്‌ഫോടക വസ്തുക്കള്‍ നിറച്ച ഡ്രോണുകളും മിസൈലുകളും അയച്ച് ആക്രമണത്തിന് ശ്രമിച്ചതെന്ന് സഖ്യസേന അറിയിച്ചു. 

സിവിലിയന്‍മാരെ ലക്ഷ്യമിട്ടായിരുന്ന ആക്രമണ ശ്രമം. ഈദുല്‍ ഫിത്‍‍‍ര്‍ ദിനത്തില്‍ പുലര്‍ച്ചെ നടത്തിയ ആക്രമണത്തിലൂടെ അന്താരാഷ്ട്ര ചട്ടങ്ങള്‍ക്ക് മാത്രമല്ല മതമൂല്യങ്ങള്‍ക്കും ആചാരങ്ങള്‍ക്കും ഹൂതി ഭീകരര്‍ വില കല്‍പ്പിക്കുന്നില്ലെന്ന് വ്യക്തമാകുന്നതായി അറബ് സഖ്യസേന കൂട്ടിച്ചേര്‍ത്തു.