Asianet News MalayalamAsianet News Malayalam

സൗദി അറേബ്യയ്ക്ക് നേരെ ഡ്രോണ്‍ ആക്രമണ ശ്രമം; പ്രതിരോധിച്ച് അറബ് സഖ്യസേന

സാധാരണക്കാരെയും സിവിലയന്‍ കേന്ദ്രങ്ങളെയും ലക്ഷ്യമിട്ടെത്തിയ ഡ്രോണ്‍ ലക്ഷ്യസ്ഥാനത്തെത്തുന്നതിന് മുമ്പ് തകര്‍ക്കുകയായിരുന്നു.

Arab coalition destroyed explosive-laden drone
Author
Riyadh Saudi Arabia, First Published Jun 11, 2021, 11:35 PM IST

റിയാദ്: ദക്ഷിണ സൗദി അറേബ്യയിലെ ഖമീസ് മുശൈത്തിന് നേരെ സ്‌ഫോടക വസ്തുക്കള്‍ നിറച്ച ഡ്രോണ്‍ അയച്ച് ആക്രമണം നടത്താനുള്ള ഹൂതികളുടെ ശ്രമം അറബ് സഖ്യസേന പരാജയപ്പെടുത്തി. വ്യാഴാഴ്ചയാണ് അറബ് സഖ്യസേന ഈ വിവരം സ്ഥിരീകരിച്ചത്. സാധാരണക്കാരെയും സിവിലയന്‍ കേന്ദ്രങ്ങളെയും ലക്ഷ്യമിട്ടെത്തിയ ഡ്രോണ്‍ ലക്ഷ്യസ്ഥാനത്തെത്തുന്നതിന് മുമ്പ് തകര്‍ക്കുകയായിരുന്നു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios