ദക്ഷിണ സൗദിയിലെ ജനവാസ മേഖലകളും കെട്ടിടങ്ങളും ലക്ഷ്യമിട്ടായിരുന്നു സ്‍ഫോടക വസ്‍തുക്കള്‍ നിറച്ച ഡ്രോണ്‍ വെള്ളിയാഴ്‍ച പുലര്‍ച്ചെ ഹൂതികള്‍ വിക്ഷേപിച്ചതെന്ന് അറബ് സഖ്യസേനാ വക്താവ് ബ്രിഗേഡിയര്‍ തുര്‍കി അല്‍ മാലികി പറഞ്ഞു.
റിയാദ്: സൗദി അറേബ്യ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണ ശ്രമമുണ്ടായതായി അറബ് സഖ്യസേന വെള്ളിയാഴ്‍ച രാവിലെ അറിയിച്ചു. യമനില്‍ നിന്ന് ഹൂതികള്‍ വിക്ഷേപിച്ച ഡ്രോണ്‍, ലക്ഷ്യ സ്ഥാനത്തെത്തും മുമ്പ് അറബ് സഖ്യസേന തകര്‍ക്കുകയായിരുന്നു.
ദക്ഷിണ സൗദിയിലെ ജനവാസ മേഖലകളും കെട്ടിടങ്ങളും ലക്ഷ്യമിട്ടായിരുന്നു സ്‍ഫോടക വസ്‍തുക്കള്‍ നിറച്ച ഡ്രോണ്‍ വെള്ളിയാഴ്‍ച പുലര്‍ച്ചെ ഹൂതികള്‍ വിക്ഷേപിച്ചതെന്ന് അറബ് സഖ്യസേനാ വക്താവ് ബ്രിഗേഡിയര്‍ തുര്‍കി അല്‍ മാലികി പറഞ്ഞു. വിദേശത്ത് നിന്ന് യെമനിലേക്ക് എത്തിച്ചുകൊടുക്കുന്ന സ്‍ഫോടക വസ്‍തുക്കള്‍ ഉപയോഗിച്ചാണ് ഹൂതികള്‍ ആക്രമണം ശക്തമാക്കുന്നതെന്ന് യുഎന്‍ വിദഗ്ധ സമിതി കണ്ടെത്തിയിരുന്നു.
സാധാരണ ജനങ്ങളുടെ ജീവന് ഭീഷണിയാവുന്ന നടപടികള്‍ ഹൂതികള്‍ നിരന്തരം ആവര്‍ത്തിക്കുകയാണ്. കഴിഞ്ഞയാഴ്‍ച ചെങ്കടലില്‍ ഹൂതികള്‍ വിതറിയ മൈനുകള്‍ അറബ് സഖ്യസേന നിര്‍വീര്യമാക്കിയിരുന്നു. ഇറാന്‍ നിര്‍മിത മൈനുകളാണ് ഇതിനായി ഉപയോഗിച്ചതെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. ഇത്തരം നടപടികള്‍ അന്താരാഷ്‍ട്ര കപ്പല്‍ ഗതാഗതത്തിന് തന്നെ ഭീഷണിയാവുകയാണെന്നും അറബ് സഖ്യസേന ആരോപിച്ചു.
