സ്‍ഫോടക വസ്‍തുക്കള്‍ നിറച്ച ഈ ബോട്ടുകള്‍ യെമനിലെ പ്രധാന തുറമുഖമായ ഹുദൈദയില്‍ നിന്ന് പുറപ്പെട്ടതായിരുന്നെന്നും സഖ്യ സേനാ വക്താവ് പറഞ്ഞു. 

റിയാദ്: യെമനിലെ ഹൂതികള്‍ അയച്ച രണ്ട് ബോട്ടുകള്‍ ചെങ്കടലിന്റെ തെക്ക് ഭാഗത്ത് വെച്ച് തകര്‍ത്തതായി അറബ് സഖ്യസേന അറിയിച്ചു. സ്‍ഫോടക വസ്‍തുക്കള്‍ നിറച്ച ഈ ബോട്ടുകള്‍ യെമനിലെ പ്രധാന തുറമുഖമായ ഹുദൈദയില്‍ നിന്ന് പുറപ്പെട്ടതായിരുന്നെന്നും സഖ്യ സേനാ വക്താവ് പറഞ്ഞു. 

മേഖലയ്ക്കും അന്താരാഷ്‍ട്ര സുരക്ഷക്കും ഭീഷണിയാവുന്ന നടപടികള്‍ ഹൂതികള്‍ തുടരുകയാണെന്നും സേന ആരോപിച്ചു. കഴിഞ്ഞ ദിവസം തന്നെ ദക്ഷിണ സൗദിയിലെ ജനവാസ മേഖലകള്‍ ലക്ഷ്യമിട്ട് ഡ്രോണ്‍ ആക്രമണശ്രമമുണ്ടായിരുന്നു. ഇതും ലക്ഷ്യസ്ഥാനത്ത് എത്തുന്നതിന് മുമ്പ് അറബ് സഖ്യസേന തകര്‍ക്കുകയായിരുന്നു.