Asianet News MalayalamAsianet News Malayalam

സൗദി അറേബ്യ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണശ്രമം

ഇറാന്റെ പിന്തുണയോടെ യെമനില്‍ നിന്ന്  സൗദിയിലെ ഖമീസ് മുശൈത്ത് ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയതെന്ന് അറബ് സഖ്യസേന പുറത്തുവിട്ട പ്രസ്‍താവനയില്‍ വ്യക്തമാക്കുന്നു.

Arab Coalition intercepted houthi drone on Khamis Mushait
Author
Riyadh Saudi Arabia, First Published Sep 14, 2021, 1:21 PM IST

റിയാദ്: സൗദി അറേബ്യ ലക്ഷ്യമിട്ട് വീണ്ടും യെമനില്‍ നിന്ന് ഹൂതി വിമതരുടെ ഡ്രോണ്‍ ആക്രമണ ശ്രമം. സ്‍ഫോടക വസ്‍തുക്കള്‍ നിറച്ച ആളില്ലാ വിമാനങ്ങള്‍ ഉപയോഗിച്ച് ദക്ഷിണ സൗദിയിലെ പ്രദേശങ്ങളില്‍ ആക്രമണം നടത്താനായിരുന്നു പദ്ധതിയെന്ന് ഔദ്യോഗിക ടെലിവിഷന്‍ ചാനല്‍ റിപ്പോര്‍ട്ട് ചെയ്‍തു. ഡ്രോണ്‍ ലക്ഷ്യസ്ഥാനത്ത് എത്തുന്നതിന് മുമ്പ് അറബ് സഖ്യസേന തകര്‍ക്കുകയായിരുന്നു.

ഇറാന്റെ പിന്തുണയോടെ യെമനില്‍ നിന്ന്  സൗദിയിലെ ഖമീസ് മുശൈത്ത് ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയതെന്ന് അറബ് സഖ്യസേന പുറത്തുവിട്ട പ്രസ്‍താവനയില്‍ വ്യക്തമാക്കുന്നു. സൗദി അറേബ്യയിലെ സാധാരണ ജനങ്ങളെ ലക്ഷ്യമിട്ട് ഹൂതികള്‍ ആക്രമണം തുടരുകയാണെന്നും രാജ്യത്തെ ജനങ്ങളെയും അവരുടെ വസ്‍തുവകകളും സംരക്ഷിക്കാനുള്ള എല്ലാ പ്രതിരോധ മാര്‍ഗങ്ങളും തങ്ങള്‍ സ്വീകരിക്കുമെന്നും അറബ് സഖ്യസേന അറിയിച്ചു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 

Follow Us:
Download App:
  • android
  • ios