Asianet News MalayalamAsianet News Malayalam

സൗദി വിമാനത്താവളത്തില്‍ യാത്രക്കാരെ ലക്ഷ്യം വെച്ച് വ്യോമാക്രമണം; പ്രതിരോധിച്ച് അറബ് സഖ്യസേന

പ്രവാസികളടക്കം വിവിധ രാജ്യക്കാരായ ആയിരക്കണക്കിന് പേര്‍ ദിവസവും ആശ്രയിക്കുന്ന വിമാനത്താവളം ലക്ഷ്യമിട്ടായിരുന്നു ആക്രമണമെന്നും അല്‍ മാലികി പറഞ്ഞു. 

arab coalition intercepts houthi drone attack aimed abha international airport in saudi arabia
Author
Riyadh Saudi Arabia, First Published Aug 31, 2020, 1:06 PM IST

റിയാദ്: സൗദി അറേബ്യയിലെ വിമാനത്താവളം ലക്ഷ്യമിട്ട് ഹൂതികള്‍ നടത്തിയ വ്യോമാക്രമണശ്രമം അറബ് സഖ്യസേന തകര്‍ത്തു. നിരവധിപ്പേര്‍ യാത്ര ചെയ്യുന്ന അബഹ അന്താരാഷ്ട്ര വിമാനത്താവളം ലക്ഷ്യമിട്ടാണ്  ഞായറാഴ്ച ഉച്ചയ്ക്ക് ശേഷം  ഡ്രോണ്‍ ആക്രമണമുണ്ടായത്. ദക്ഷിണ സൗദിയിലെ ജനവാസ മേഖലകള്‍ ലക്ഷ്യമിട്ട് ഹൂതികള്‍ ബോധപൂര്‍വമായ ആക്രമണം നടത്തുകയാണെന്ന് അറബ് സഖ്യസേന വക്താവ് കേണല്‍ തുര്‍ക്കി അല്‍ മാലികി പറഞ്ഞു.

പ്രവാസികളടക്കം വിവിധ രാജ്യക്കാരായ ആയിരക്കണക്കിന് പേര്‍ ദിവസവും ആശ്രയിക്കുന്ന വിമാനത്താവളം ലക്ഷ്യമിട്ടായിരുന്നു ആക്രമണമെന്നും അല്‍ മാലികി പറഞ്ഞു. എന്നാല്‍ ലക്ഷ്യസ്ഥാനത്ത് എത്തുന്നതിന് മുമ്പ് ഡ്രോണുകള്‍ കണ്ടെത്തി നശിപ്പിക്കാന്‍ സഖ്യസേനയ്ക്ക് കഴിഞ്ഞു. ഇത്തരം തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ അമര്‍ച്ച ചെയ്യാന്‍ ശക്തമായ പ്രതിരോധ നടപടികള്‍ അറബ് സഖ്യസേന സ്വീകരിക്കുമെന്നും വക്താവ് അറിയിച്ചു. കഴിഞ്ഞയാഴ്ചയും സൗദിയിലെ വിവിധ പ്രദേശങ്ങള്‍ക്ക് നേരെ ഹൂതികളുടെ ആക്രമണം നടന്നിരുന്നു.

Follow Us:
Download App:
  • android
  • ios