Asianet News MalayalamAsianet News Malayalam

സൗദി അറേബ്യക്ക് നേരെ വീണ്ടും ഡ്രോണ്‍ ആക്രമണ ശ്രമം

ഇറാന്റെ പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന ഹൂതി സായുധ സംഘം സ്‍ഫോടക വസ്‍തുക്കള്‍ നിറച്ച ഡ്രോണ്‍ ഉപയോഗിച്ച് സൗദി അറേബ്യയിലെ ഖമീസ് മുശൈത്ത് പട്ടണത്തില്‍ ആക്രമണം നടത്താനായിരുന്നു പദ്ധതിയിട്ടതെന്ന് അറബ് സഖ്യസേനാ വക്താവ് കേണല്‍ തുര്‍കി അല്‍ മാലികി പറഞ്ഞു. 

Arab coalition intercepts Houthi drone launched toward Saudi Arabia
Author
Riyadh Saudi Arabia, First Published Mar 15, 2021, 10:51 PM IST

റിയാദ്: സൗദി അറേബ്യക്ക് നേരെ വീണ്ടും യെമനിലെ ഹൂതികള്‍ ഡ്രോണ്‍ ആക്രമണശ്രമം നടത്തിയതായി ഔദ്യോഗിക ടെലിവിഷന്‍ ചാനല്‍ അറിയിച്ചു. എന്നാല്‍ ലക്ഷ്യസ്ഥാനത്ത് ആക്രമണം നടത്തുന്നതിന് മുമ്പ് തന്നെ അറബ് സഖ്യസേന ഡ്രോണ്‍ തകര്‍ക്കുകയായിരുന്നു.

ഇറാന്റെ പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന ഹൂതി സായുധ സംഘം സ്‍ഫോടക വസ്‍തുക്കള്‍ നിറച്ച ഡ്രോണ്‍ ഉപയോഗിച്ച് സൗദി അറേബ്യയിലെ ഖമീസ് മുശൈത്ത് പട്ടണത്തില്‍ ആക്രമണം നടത്താനായിരുന്നു പദ്ധതിയിട്ടതെന്ന് അറബ് സഖ്യസേനാ വക്താവ് കേണല്‍ തുര്‍കി അല്‍ മാലികി പറഞ്ഞു. പ്രദേശത്തെ ജനവാസ മേഖലകളെയാണ് ഹൂതികള്‍ ലക്ഷ്യമിട്ടിരുന്നത്. സാധാരണ ജനങ്ങളെയും അവരുടെ വസ്‍തുവകകളെയും സംരക്ഷിക്കാനായി അന്താരാഷ്‍ട്ര നിയമങ്ങള്‍ പ്രകാരമുള്ള എല്ലാ മാര്‍ഗങ്ങളും അറബ് സഖ്യസേന സ്വീകരിക്കുമെന്നും അറിയിച്ചിട്ടുണ്ട്.

Follow Us:
Download App:
  • android
  • ios