വെള്ളിയാഴ്‍ചയും സൗദി അറേബ്യക്ക് നേരെ ബാലിസ്റ്റിക് മിസൈല്‍ ആക്രമണം നടന്നിരുന്നു. ജിസാനിലെ ജനവാസ മേഖലകള്‍ ലക്ഷ്യമിട്ടായിരുന്നു അന്ന് ആക്രമണ ശ്രമം.

റിയാദ്: സൗദി അറേബ്യ ലക്ഷ്യമിട്ട് യെമനില്‍ നിന്ന് വീണ്ടും ഹൂതികളുടെ ആക്രമണം. സിവിലിയന്‍ കേന്ദ്രങ്ങളില്‍ ആക്രമണം നടത്താന്‍ ലക്ഷ്യമിട്ടെത്തിയ സ്‍ഫോടക വസ്‍തുക്കള്‍ നിറച്ച ഡ്രോണ്‍ തകര്‍ത്തതായി അറബ് സഖ്യസേന വക്താവ് ബ്രിഗേഡിയര്‍ ജനറല്‍ തുര്‍കി അല്‍ മാലികി പറഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

വെള്ളിയാഴ്‍ചയും സൗദി അറേബ്യക്ക് നേരെ ബാലിസ്റ്റിക് മിസൈല്‍ ആക്രമണം നടന്നിരുന്നു. ജിസാനിലെ ജനവാസ മേഖലകള്‍ ലക്ഷ്യമിട്ടായിരുന്നു അന്ന് ആക്രമണ ശ്രമമുണ്ടായതെങ്കിലും മിസൈല്‍ ലക്ഷ്യസ്ഥാനത്ത് പതിക്കുന്നതിന് മുമ്പ് അറബ് സഖ്യസേന തകര്‍ക്കുകയായിരുന്നു. അന്താരാഷ്‍ട്ര നിയമങ്ങള്‍ പാലിച്ചുകൊണ്ട് ഹൂതികളുടെ ഇത്തരം ആക്രമണങ്ങളെ ശക്തമായി പ്രതിരോധിക്കുമെന്ന് സഖ്യസേനാ വക്താവ് അറിയിച്ചു.