Asianet News MalayalamAsianet News Malayalam

സൗദി അറേബ്യ ലക്ഷ്യമിട്ട് വീണ്ടും വ്യോമാക്രമണ ശ്രമം

സ്‍ഫോടക വസ്‍തുക്കള്‍ നിറച്ച ഡ്രോണ്‍ യെമനില്‍ നിന്നെത്തിയതാണെന്നും സൗദിയിലെ നജ്റാനില്‍ അക്രമണം നടത്താനുള്ള ഹൂതികളുടെ പദ്ധതിയുടെ ഭാഗമായിരുന്നെന്നും ഔദ്യോഗിക വാര്‍ത്താ ഏജന്‍സി അറിയിച്ചു.

Arab coalition intercepts Houthi missile toward Saudi city of Najran
Author
Riyadh Saudi Arabia, First Published Oct 6, 2020, 11:10 PM IST

റിയാദ്: സൗദി അറേബ്യയില്‍ ആക്രമണം നടത്താന്‍ ലക്ഷ്യമിട്ട ഡ്രോണ്‍ തകര്‍ത്തതായി അറബ് സഖ്യസേന അറിയിച്ചു. സ്‍ഫോടക വസ്‍തുക്കള്‍ നിറച്ച ഡ്രോണ്‍ യെമനില്‍ നിന്നെത്തിയതാണെന്നും സൗദിയിലെ നജ്റാനില്‍ അക്രമണം നടത്താനുള്ള ഹൂതികളുടെ പദ്ധതിയുടെ ഭാഗമായിരുന്നെന്നും ഔദ്യോഗിക വാര്‍ത്താ ഏജന്‍സി അറിയിച്ചു.

ജനവാസ മേഖലകളെയും സാധാരണക്കാരെയും ആക്രമിക്കാനുള്ള ആസൂത്രിതമായ ശ്രമമാണ് നടക്കുന്നതെന്ന് സഖ്യസേന ആരോപിച്ചു. ഇറാന്റെ പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന ഹൂതികള്‍ സാധാരണക്കാരെ ലക്ഷ്യമിട്ട് ആക്രമണങ്ങള്‍ നടത്തുകയാണെന്നും ജനങ്ങളെ സംരക്ഷിക്കാന്‍ അന്താരാഷ്ട്ര നിയമങ്ങള്‍ പ്രകാരം എല്ലാ നടപടികളും സ്വീകരിക്കുമെന്നും സേനയുടെ പ്രസ്‍താവനയില്‍ പറയുന്നു. 

Follow Us:
Download App:
  • android
  • ios