സംഘര്‍ഷം എത്രയും വേഗം അവസാനിപ്പിക്കണമെന്നും ചര്‍ച്ചകളിലൂടെ പ്രശ്നം പരിഹരിക്കണമെന്നുമാണ് അറബ് രാഷ്ട്രങ്ങളുടെ നിലപാട്.
ദുബൈ: ഇറാന്‍-ഇസ്രയേല്‍ സംഘര്‍ഷം തുടരുന്നതിനിടെ നിര്‍ണായക നീക്കങ്ങളുമായി അറബ് രാജ്യങ്ങള്‍. ശക്തമായ ഭാഷയിലാണ് ഇസ്രയേല്‍ ഇറാനില്‍ നടത്തിയ ആക്രമണത്തെ അറബ് രാജ്യങ്ങള്‍ അപലപിച്ചത്. സംഘര്‍ഷം അവസാനിപ്പിക്കണമെന്നും അന്താരാഷ്ട്ര സമൂഹം ഈ വിഷയത്തില്‍ ഇടപെടണമെന്നുമാണ് അറബ് രാജ്യങ്ങളുടെ നിലപാട്.
ഇറാൻ വിദേശകാര്യ മന്ത്രിയുമായി സൗദി വിദേശകാര്യ മന്ത്രി ഫോണിൽ സംസാരിച്ചു. ഖത്തറിലെ വിദേശകാര്യ സഹമന്ത്രി ഇറാൻ അംബാസഡറുമായി കൂടിക്കാഴ്ച നടത്തി. വൈകും മുൻപ് അന്താരാഷ്ട്ര സമൂഹം ഇടപെടണം എന്ന് ഖത്തർ പ്രധാനമന്ത്രി പറഞ്ഞു. ചര്‍ച്ചകളിലൂടെ പ്രശ്നം പരിഹരിക്കണമെന്നും യുഎൻ സുരക്ഷാ കൗൺസില്‍ വിഷയത്തില്‍ ഇടപെടണമെന്നും എത്രയും വേഗം സംഘർഷം അവസാനിപ്പിക്കണമെന്നുമാണ് അറബ് രാജ്യങ്ങളുടെ ആവശ്യം.
