Asianet News MalayalamAsianet News Malayalam

ആൾമാറാട്ടം നടത്തി കുവൈത്തിൽ പ്രവേശിക്കാന്‍ ശ്രമം; വിമാനത്താവളത്തിൽ ഡോക്ടർ പിടിയിൽ

കുവൈത്ത് എയർപോർട്ടിൽ വെച്ച് ഒരു പാസ്പോര്‍ട്ട് ഓഫീസര്‍ക്ക് തോന്നിയ സംശയമാണ് ഡോക്ടറെ പിടികൂടാന്‍ കാരണമായത്.

Arab doctor convicted for impersonation in kuwait
Author
First Published May 23, 2024, 5:11 PM IST

കുവൈത്ത് സിറ്റി: കുവൈത്തില്‍ സ്വദേശി പൗരനായി ആൾമാറാട്ടം നടത്താൻ ശ്രമിച്ച അറബ് ഡോക്ടർക്ക് ക്രിമിനൽ കോടതി അഞ്ച് വർഷം തടവ് ശിക്ഷ വിധിച്ചു. കുവൈത്തി പൗരനെപ്പോലെ ആൾമാറാട്ടം നടത്തുകയും ഇയാളുടെ പാസ്‌പോർട്ട് മോഷ്ടിക്കുകയും ചെയ്ത പ്രതി സ്വദേശിയുമായി സാമ്യം തോന്നിക്കുന്നതിന് മുഖത്തിനും മാറ്റങ്ങള്‍ വരുത്തി. 

കുവൈത്ത് എയർപോർട്ടിൽ വെച്ച് ഒരു പാസ്പോര്‍ട്ട് ഓഫീസര്‍ക്ക് തോന്നിയ സംശയമാണ് ഡോക്ടറെ പിടികൂടാന്‍ കാരണമായത്. സംഭാഷണത്തിനിടെ ഡോക്ടറായ സ്ത്രീയുടെ ഉച്ഛാരണത്തിലും ശബ്ദത്തിന്‍റെ ശൈലിയിലും ഉദ്യോഗസ്ഥന് സംശയം തോന്നി. ഡോക്ടറെ പിടികൂടിയതിനെ തുടർന്നാണ് പ്രോസിക്യൂഷനിലേക്ക് കേസ് എത്തിയത്. ഗൈനക്കോളജിസ്റ്റായ ഡോക്ടർ മയക്കുമരുന്നിന് അടിമകളായവരെ ചികിത്സിക്കുന്നതിനായി ഒരു ക്ലിനിക്ക് തുറന്ന് രോഗികളിൽ നിന്ന് വൻ തുക നേടിയെടുത്തതായും കണ്ടെത്തിയിട്ടുണ്ട്. താനുമായി സാമ്യമുള്ള ചില രോഗികളുടെ പാസ്‌പോർട്ടുകൾ പ്രതി ഉപയോഗിച്ചതായും കണ്ടെത്തിയിട്ടുണ്ട്.

Read Also - യുകെയില്‍ നഴ്സുമാര്‍ക്ക് അവസരങ്ങള്‍; വിവിധ ഒഴിവുകളില്‍ റിക്രൂട്ട്മെന്‍റ്, ഇപ്പോള്‍ അപേക്ഷിക്കാം

മയക്കുമരുന്ന് കൈവശം സൂക്ഷിച്ചു; ഒരു പ്രവാസിയും കുവൈത്തി പൗരനും അറസ്റ്റിൽ

കുവൈത്ത് സിറ്റി: കുവൈത്തില്‍ മയക്കുമരുന്ന് കൈവശം വെച്ചതിനും ദുരുപയോഗം ചെയ്തതിനും ഒരു പ്രവാസിയെയും കുവൈത്തി പൗരനെയും അറസ്റ്റ് ചെയ്തു. ഇവരെ ജനറൽ അഡ്മിനിസ്‌ട്രേഷൻ ഫോർ നാർക്കോട്ടിക് കൺട്രോൾ വിഭാഗത്തിലേക്ക് കൈമാറിയിട്ടുണ്ട്. 

ഒരു ലഹരിമരുന്ന് ബാഗ്, ഒരു റോൾ ക്രിസ്റ്റൽ മെത്ത് അടക്കം പിടിച്ചെടുത്തിട്ടുണ്ട്. ഒരു മിനറല്‍ വാട്ടര്‍ കുപ്പിയിലാക്കിയ, പ്രാദേശികമായി നിര്‍മ്മിച്ച മദ്യവും കണ്ടെടുത്തു. അബു ഹലീഫ പ്രദേശത്ത് നിന്നാണ് സ്വദേശിയെ പിടികൂടിയത്. പരിശോധനയിൽ ഇയാൾ ലഹരിമരുന്ന് ബാഗ് കൈവശം വെച്ചിരിക്കുകയായിരുന്നെന്ന് കണ്ടെത്തി. പ്രവാസിയെ അൽ ജലീബിൽ വെച്ചാണ് അറസ്റ്റ് ചെയ്തത്. മദ്യവും ക്രിസ്റ്റൽ മെത്തും അടങ്ങിയ ബാഗും ഇയാളില്‍ നിന്ന് കണ്ടെത്തി.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

Latest Videos
Follow Us:
Download App:
  • android
  • ios