വാഹനം പിന്നിലേക്കെടുക്കുക വഴി സ്വന്തം ജീവനും മറ്റുള്ള വാഹനങ്ങളില്‍ സഞ്ചരിക്കുന്നവരുടെ ജീവനും ഇയാള്‍ ഭീഷണി ഉയര്‍ത്തിയെന്ന് ജനറല്‍ ട്രാഫിക് ഡിപ്പാര്‍ട്ട്മെന്റ് അറിയിച്ചു.

കുവൈത്ത് സിറ്റി: ഹൈവേയില്‍ മനഃപൂര്‍വം വാഹനം പിന്നോട്ടെടുത്ത വിദേശി ഡ്രൈവറെ കുവൈത്തില്‍ നിന്ന് നാടുകടത്തി. ജനറല്‍ ട്രാഫിക് ഡിപ്പാര്‍ട്ട്മെന്റാണ് അറബ് പൗരനെതിരെ നടപടിയടുത്തത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

വാഹനം പിന്നിലേക്കെടുക്കുക വഴി സ്വന്തം ജീവനും മറ്റുള്ള വാഹനങ്ങളില്‍ സഞ്ചരിക്കുന്നവരുടെ ജീവനും ഇയാള്‍ ഭീഷണി ഉയര്‍ത്തിയെന്ന് ജനറല്‍ ട്രാഫിക് ഡിപ്പാര്‍ട്ട്മെന്റ് അറിയിച്ചു. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ മറ്റൊരാള്‍ സാമൂഹിക മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്‍തതോടെയാണ് അധികൃതരുടെ ശ്രദ്ധയില്‍പെട്ടത്. തുടര്‍ന്ന് അന്വേഷണം നടത്തി ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ഇയാളെ നാടുകടത്തുകയും വാഹനം പിടിച്ചെടുക്കുകയും ചെയ്‍തു.