റാസല്‍ഖൈമ: മുന്‍ഭാര്യയ്ക്ക് അശ്ലീല സന്ദേശങ്ങള്‍ അയച്ച അറബ് വംശജന്‍ 70,000 ദിര്‍ഹം നഷ്ടപരിഹാരം നല്‍കണമെന്ന് വിധിച്ച് റാസല്‍ഖൈമ സിവില്‍ കോടതി. ഇയാള്‍ രണ്ടുമാസം ജയില്‍ശിക്ഷയും അനുഭവിക്കണം. 

മറ്റൊരാളെ വിവാഹം ചെയ്ത മുന്‍ഭാര്യയ്ക്ക് അശ്ലീല സന്ദേശങ്ങള്‍ അയയ്ക്കുകയും അധിക്ഷേപിക്കുന്ന തരത്തില്‍ മോശമായ ഭാഷ ഉപയോഗിക്കുകയും ചെയ്‌തെന്നാണ് പ്രോസിക്യൂഷന്‍ കുറ്റ പത്രത്തില്‍ പറയുന്നത്. സംഭവത്തില്‍ അറബ് വംശജന്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയ ഷാര്‍ജ കോടതി ഇയാള്‍ക്ക് രണ്ടുമാസത്തെ ജയില്‍ശിക്ഷ വിധിച്ചിരുന്നു. കേസ് പിന്നീട് റാസല്‍ഖൈമ സിവില്‍ കോടതിയിലേക്ക് കൈമാറുകയായിരുന്നു. ജയില്‍ശിക്ഷയ്ക്ക് പുറമെ മുന്‍ഭാര്യയ്ക്ക് ഇയാള്‍ 70,000 ദിര്‍ഹം നഷ്ടപരിഹാരം നല്‍കണമെന്ന് കോടതി ഉത്തരവിട്ടു. 

അധിക്ഷേപിക്കുന്ന തരത്തിലുള്ള സന്ദേശങ്ങള്‍ മുന്‍ഭാര്യയായ സ്ത്രീയെ വേദനിപ്പിച്ചെന്നും കോടതി കണ്ടെത്തി. അവര്‍ക്ക് കോടതി നടപടികള്‍ക്കായുള്ള തുകയും അഭിഭാഷകന്റെ ഫീസും നല്‍കേണ്ടിയും വന്നെന്നും കോടതി കൂട്ടിച്ചേര്‍ത്തു.