തന്റെയും കുടുംബാംഗങ്ങളുടെയും നിരവധി ചിത്രങ്ങള്‍ വിദേശിയായി ജോലിക്കാരി ഫോണില്‍ രഹസ്യമായി സൂക്ഷിക്കുന്നു. ഇത് നാട്ടിലുള്ള അവരുടെ ഭര്‍ത്താവിന് കൈമാറുകയാണ് ചെയ്യുന്നതെന്നും പെരുമാറ്റങ്ങളില്‍ സംശയമുണ്ടെന്നും തൊഴിലുടമയായ അറബ് വനിത പരാതിപ്പെട്ടു. 

ദുബായ്: വീട്ടുജോലിക്കാരി തന്റെയും മകളുടെയും മുടി ശേഖരിച്ചുവെന്ന പരാതിയുമായി സ്വദേശി വനിത. തനിക്കും കുടുംബത്തിനുമെതിരെ കൂടോത്രവും ദുര്‍മന്ത്രവാദവും നടത്താനാണ് ജോലിക്കാരി ശ്രമിക്കുന്നതെന്നും പൊലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു. ഇരുവരുടെയും മുടിയ്ക്കൊപ്പം വസ്ത്രത്തിന്റെ ഭാഗങ്ങളും ഇവര്‍ ഇങ്ങനെ ശേഖരിച്ചുവെയ്ക്കുന്നുണ്ടത്രെ.

തന്റെയും കുടുംബാംഗങ്ങളുടെയും നിരവധി ചിത്രങ്ങള്‍ വിദേശിയായി ജോലിക്കാരി ഫോണില്‍ രഹസ്യമായി സൂക്ഷിക്കുന്നു. ഇത് നാട്ടിലുള്ള അവരുടെ ഭര്‍ത്താവിന് കൈമാറുകയാണ് ചെയ്യുന്നതെന്നും പെരുമാറ്റങ്ങളില്‍ സംശയമുണ്ടെന്നും തൊഴിലുടമയായ അറബ് വനിത പരാതിപ്പെട്ടു. ഇവരുടെ താമസ സ്ഥലത്ത് പരിശോധന നടത്തിയപ്പോള്‍ 8000 ദിര്‍ഹവും 9000 ദിര്‍ഹം വിലവരുന്ന ആഭരണങ്ങളും 25,000 ദിര്‍ഹത്തിന്റെ വാച്ചും കണ്ടെടുത്തു. ചോദ്യം ചെയ്യലില്‍ ഇവര്‍ മോഷണക്കുറ്റം സമ്മതിച്ചുവെങ്കിലും ദുര്‍മന്ത്രവാദം നടത്തിയെന്ന ആരോപണം അവര്‍ നിഷേധിച്ചു.

വീട്ടില്‍ നിന്ന് മോഷ്ടിക്കുന്ന പണം മണി എക്സ്‍ചേഞ്ച് സ്ഥാപനങ്ങള്‍ വഴി നാട്ടിലേക്ക് അയക്കുകയായിരുന്നു പതിവ്. കേസ് ദുബായ് പബ്ലിക് പ്രോസിക്യൂഷന്റെ പരിഗണനയിലാണിപ്പോള്‍.