അറബ് പുരുഷനാണ് ഭാര്യയ്ക്കെതിരെ പരാതി നൽകിയത്. ചില കുടുബപ്രശ്നങ്ങളുടെ പേരില്‍ ഭാര്യ വേറെ താമസിക്കുകയായിരുന്നു. എന്നാല്‍ കുറച്ച് ദിവസങ്ങള്‍ക്ക് ശേഷം വീട്ടില്‍ തിരിച്ചെത്തി. ഭര്‍ത്താവിന്റെ കണ്ണില്‍ സോപ്പ് ലായനി ഒഴിച്ച ശേഷം അടുക്കളയില്‍ ഉണ്ടായിരുന്ന കത്തിയെടുത്ത് ആക്രമിക്കുകയുമായിരുന്നു. 

ഫുജൈറ: ഭർത്താവിനെ കത്തികൊണ്ട് ആക്രമിക്കുകയും കണ്ണിൽ സോപ്പു ലായനി ഒഴിക്കുകയും ചെയ്ത ഭാര്യയ്ക്ക് ശിക്ഷ വിധിച്ചു. കുടുംബ പ്രശ്നത്തിന്റെ പേരിലായിരുന്നു ഫുജൈറയിലെ അസാഫി സ്വദേശിയായ സ്ത്രീയുടെ ആക്രമണം. ഇതിന് പുറമെ കാറിന് കേടുപാടുകള്‍ വരുത്തിയതായും പരാതിയില്‍ പറയുന്നു. കേസ് പരിഗണിച്ച കോടതി ഭാര്യയോട് 2000 ദിര്‍ഹം പിഴയടയ്ക്കാന്‍ ആവശ്യപ്പെട്ടു.

അറബ് പുരുഷനാണ് ഭാര്യയ്ക്കെതിരെ പരാതി നൽകിയത്. ചില കുടുബപ്രശ്നങ്ങളുടെ പേരില്‍ ഭാര്യ വേറെ താമസിക്കുകയായിരുന്നു. എന്നാല്‍ കുറച്ച് ദിവസങ്ങള്‍ക്ക് ശേഷം വീട്ടില്‍ തിരിച്ചെത്തി. ഭര്‍ത്താവിന്റെ കണ്ണില്‍ സോപ്പ് ലായനി ഒഴിച്ച ശേഷം അടുക്കളയില്‍ ഉണ്ടായിരുന്ന കത്തിയെടുത്ത് ആക്രമിക്കുകയുമായിരുന്നു. വീടിന് സമീപത്ത് പാര്‍ക്ക് ചെയ്തിരുന്ന കാറിനും കേടുപാട് വരുത്തി. ആക്രമണമേറ്റ തനിക്ക് മൂന്ന് ആഴ്ച ജോലിയ്ക്ക് പോകാന്‍ കഴിഞ്ഞില്ലെന്നും ഇയാളുടെ പരാതിയില്‍ പറയുന്നു. കത്തി ഉപയോഗിച്ചുള്ള കുത്ത് കൊണ്ടിട്ടുണ്ടെന്ന് മെഡിക്കൽ റിപ്പോർട്ടും സ്ഥിരീകരിച്ചു. ഭര്‍ത്താവിനെ ആക്രമിക്കുകയും ഇയാളെ അപമാനിക്കുകയും ചെയ്തതായി വ്യക്തമായതോടെയാണ് കോടതി ശിക്ഷ വിധിച്ചത്.