റിയാദ്: ലോകത്തു ഏറ്റവും അധികം ലാഭം ലഭിക്കുന്ന എണ്ണക്കമ്പിനിയായ സൗദി അറേബ്യൻ ഓയിൽ കമ്പനി അരാംകൊ ഓഹരി വിപണിയിലേക്ക്‌. ആഭ്യന്തര ഓഹരി വിപണിയിലാണ് അരാംകോ ലിസ്റ്റ് ചെയ്യുക. സ്വദേശികൾക്കും വിദേശികൾക്കും അരാംകൊ ഓഹരി സ്വന്തമാക്കാനുള്ള അവസരമാണ് ഇതുവഴി ലഭിക്കുന്നത്.

ആഭ്യന്തര വിപണിയിൽ അരാംകോ ഓഹരി ലിസ്റ്റ് ചെയ്യാൻ അനുമതി നൽകിയതായി ക്യാപിറ്റൽ മാർക്കറ്റ് അതോറിറ്റി വ്യക്തമാക്കിയിട്ടുണ്ട്.
ദേശീയ എണ്ണക്കമ്പിനിയായ അരാംകൊ പുതിയ ഒരു ചുവടു മുന്നോട്ടു വെയ്ക്കുകയാണെന്നാണ് അരാംകൊ പ്രസിഡന്‍റും സി ഇ ഒയുമായ അമിൻ
എച്ച് നാസ്സർ പുതിയ പ്രഖ്യാപനത്തെപ്പറ്റി പ്രതികരിച്ചത്.

ആഭ്യന്തര വിപണിയിൽ ലിസ്റ്റ് ചെയ്യുന്നതോടെ അരാംകോയുടെ നേട്ടങ്ങൾ കൊയ്യാൻ പുതിയ ആളുകൾക്കു അവസരം ലഭിക്കുമെന്ന്  അരാംകൊ ചെയർമാനും പബ്ലിക് ഇൻവെസ്റ്റ്മെന്റ് ഫണ്ട് ഗവർണറുമായ യാസിർ ഒത്ത് മാൻ  അൽ റുമയ്യാൻ പറഞ്ഞു.