കല്ലും കളിമണ്ണും ഉപയോഗിച്ചുള്ള ചുവരുകളുടെ വാസ്തുവിദ്യകൾ കണ്ടെത്തിയതിലുൾപ്പെടുമെന്ന് പുരാവസ്തു ശാസ്ത്രസംഘം പറഞ്ഞു.

റിയാദ്: സൗദി തെക്കൻ പ്രവിശ്യയിലെ അസീർ മേഖലയിലെ അൽജറഷ് പുരാവസ്തു കേന്ദ്രത്തിൽ പുരാവസ്തു ഖനനത്തിനിടെ ഏറ്റവും പ്രധാനപ്പെട്ട ചില പുരാവസ്തുക്കൾ കണ്ടെത്തിയതായി സൗദി പുരാവസ്തു അതോറിറ്റി അറിയിച്ചു. സൗദിയുടെ തെക്ക് ഭാഗത്തുള്ള പ്രധാനപ്പെട്ട പുരാവസ്തു കേന്ദ്രങ്ങളിലൊന്നാണ് അൽജറഷ്. കല്ലും കളിമണ്ണും ഉപയോഗിച്ചുള്ള ചുവരുകളുടെ വാസ്തുവിദ്യകൾ കണ്ടെത്തിയതിലുൾപ്പെടുമെന്ന് പുരാവസ്തു ശാസ്ത്രസംഘം പറഞ്ഞു. ഈ വസ്തുക്കളുടെ കണ്ടെത്തൽ മുൻകാലങ്ങളിലെ ഖനനങ്ങളുടെ തുടർച്ചയായാണ്. പുതിയൊരു ജലസേചന സംവിധാനം സ്ഥലത്ത് കണ്ടെത്തിയതായി അതോറിറ്റി വെളിപ്പെടുത്തി. അടുക്കിെവച്ചിരിക്കുന്ന കല്ലുകൾ ഉപയോഗിച്ച് നിർമിച്ച കിണറാണിത്. 

Read Also -  ഇത് കടന്ന കൈ, മയക്കുമരുന്ന് കടത്തിന് പുതുവഴി; അതിവിദഗ്ധമായി ഒളിപ്പിച്ചു, പക്ഷേ രഹസ്യ വിവരം ചതിച്ചു, അറസ്റ്റ്

കല്ലുകൾ കൊണ്ട് നിർമിച്ച കിണറും അതിനോട് ചേർന്ന് വെള്ളമൊഴുകുന്നതിനുള്ള ചാലുകളും കണ്ടെത്തിയതിലുണ്ട്. പാർപ്പിട കേന്ദ്രങ്ങളിലേക്ക് വെള്ളം എത്തിക്കുന്നതിനുള്ള ചാലുകളാണ് കിണറുമായി ബന്ധിപ്പിച്ചിരിക്കുന്നത്. കൂടാതെ കല്ലും കളിമണ്ണും കൊണ്ട് നിർമിച്ച നിരവധി അടുപ്പുകളും കണ്ടെത്തി. മൂന്ന് വരികൾ അടങ്ങിയ ഒരു ഇസ്ലാമിക ലിഖിതം അടങ്ങിയ ഗ്രാനൈറ്റ് കല്ലും കണ്ടെത്തി. ഇവിടെ നിന്ന് കണ്ടെത്തിയ ഇത്തരത്തിലുള്ള രണ്ടാമത്തെ ലിഖിതമാണിത്. 
പൊടിക്കാൻ ഉപയോഗിക്കുന്ന വ്യത്യസ്ത വലിപ്പത്തിലുള്ള ഉപകരണങ്ങൾ, ദൈനംദിന ഉപയോഗത്തിനുള്ള ശിലായുപകരണങ്ങൾ, സാധാരണ മൺപാത്രങ്ങൾ, തിളക്കിയ മൺപാത്രങ്ങൾ, ഗ്ലാസ് എന്നിവയുടെ നിരവധി ശകലങ്ങൾ, ബോഡികൾ, ചില മൺപാത്രങ്ങളുടെ പിടികളും വിവിധ വലുപ്പത്തിലുള്ള ഗ്ലാസ്, കല്ല് പാത്രങ്ങൾ, വിലയേറിയ കല്ലുകൾ കൊണ്ട് നിർമിച്ച മുത്തുകളുടെ ശേഖരം എന്നിവയും കണ്ടെത്തിയിട്ടുണ്ട്. പുരാവസ്തു കേന്ദ്രങ്ങൾ പഠിക്കാനും രേഖപ്പെടുത്താനും സംരക്ഷിക്കാനും പരിചയപ്പെടുത്താനും പ്രയോജനപ്പെടുത്താനും ശ്രമിക്കുന്നതിെൻറ ഭാഗമാണ് പുതിയ കണ്ടെത്തലുകളെന്നും പുരാവസ്തു അതോറിറ്റി പറഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്