മസ്കറ്റ്: ഒമാനിൽ നിന്നും കേരളത്തിലേക്ക് ഇന്ന് പുറപ്പെട്ടത് പതിനൊന്ന് വിമാനങ്ങള്‍. 3000ത്തോളം പ്രവാസികൾക്കാണ് ഇന്ന് നാട്ടിലേക്കുള്ള മടക്കയാത്ര സാധ്യമായത്. വന്ദേ ഭാരത് ദൗത്യത്തിന്റെ  രണ്ടു വിമാനങ്ങൾ ഉൾപ്പെടെ 15 സർവീസുകളാണ് ഇന്ന് ഒമാനിൽ നിന്നും ഇന്ത്യയിലേക്ക്  യാത്രക്കാരുമായി പുറപ്പെട്ടത്.

വന്ദേ ഭാരത് ദൗത്യത്തിന്റെ ഒരു വിമാനം കൊച്ചിയിലേക്കാണ് പുറപ്പെട്ടത്. പതിമൂന്നു ചാർട്ടേഡ് വിമാനങ്ങളിൽ പത്ത് വിമാനങ്ങളും കേരളത്തിലേക്കാണ് മടങ്ങിയത്. കെഎംസിസി, ഓഐസിസി, ഐസിഎഫ്  എന്നീ സാമൂഹ്യ സംഘടനകളായിരുന്നു ചാർട്ടേഡ് വിമാന സർവീസുകൾ പ്രവാസികൾക്കായി ഒരുക്കിയിരുന്നത്.

പ്രവാസികളുടെ കൊവിഡ് പരിശോധന; കൂടുതല്‍ സമയം ആവശ്യപ്പെട്ട് ബഹ്റൈന്‍ കേരളീയ സമാജം

കൊവിഡ് പോസിറ്റീവായ മലയാളി ഹൃദയാഘാതം മൂലം മരിച്ചു