Asianet News MalayalamAsianet News Malayalam

കൊവിഡ് പോസിറ്റീവായ മലയാളി ഹൃദയാഘാതം മൂലം മരിച്ചു

ഹൃദയധമനിയിൽ രക്തയോട്ടം തടസ്സപ്പെട്ടതിനെ തുടർന്നാണ് ബുധനാഴ്ച ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഉടനെ തന്നെ ശസ്ത്രക്രിയക്ക് വിധേയമാക്കി.

keralite confirmed covid 19 died due to heart attack
Author
Riyadh Saudi Arabia, First Published Jun 19, 2020, 5:49 PM IST

റിയാദ്‌: ഹൃദയസംബന്ധമായ അസുഖത്തെ തുടർന്ന് റിയാദിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്ന മലയാളി നിര്യാതനായി. കണ്ണൂർ പയ്യന്നൂർ വെള്ളൂർ സ്വദേശി കടിഞ്ഞാപ്പള്ളി പുതിയവീട്ടിൽ ജയപ്രകാശ് നമ്പ്യാർ (48) ആണ് റിയാദ് സുവൈദിയിലെ അൽഹമാദി ആശുപത്രിയിൽ ഹൃദയസ്തംഭനം മൂലം മരിച്ചത്. 

ഹൃദയധമനിയിൽ രക്തയോട്ടം തടസ്സപ്പെട്ടതിനെ തുടർന്നാണ് ബുധനാഴ്ച ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഉടനെ തന്നെ ശസ്ത്രക്രിയക്ക് വിധേയമാക്കി. തുടർന്ന് തീവ്രപരിചരണ വിഭാഗത്തിൽ കഴിയുന്നതിനിടയിലായിരുന്നു മരണം. കൊവിഡ് പരിശോധന നടത്തിയപ്പോൾ ആദ്യ തവണ നെഗറ്റീവായിരുന്നെങ്കിലും രണ്ടാം പരിശോധനയിൽ പോസിറ്റീവാണെന്ന് തെളിഞ്ഞിരുന്നു.

റിയാദിൽ ദീർഘകാലമായി താമസിക്കുകയായിരുന്ന ഇദ്ദേഹം വാബെൽ അൽഅറേബ്യ കമ്പനിയിലാണ് ജോലി ചെയ്തിരുന്നത്. ഭാര്യ: ശ്രീപ്രിയ. മക്കൾ: നന്ദന ജയപ്രകാശ്, നവനീത് ജയപ്രകാശ്. റിയാദിൽ ഒപ്പമുണ്ടായിരുന്ന കുടുംബം കഴിഞ്ഞ വർഷമാണ് നാട്ടിലേക്ക് മടങ്ങിയത്. സാമൂഹികപ്രവർത്തകൻ കൂടിയായ ജയപ്രകാശ് റിയാദിലെ തറവാട് കുടുംബകൂട്ടായ്മയുടെ സെക്രട്ടറിയായി പ്രവർത്തിക്കുകയും ചെയ്തിട്ടുണ്ട്. പയ്യന്നൂര്‍ സൗഹൃദ വേദിയുടെയും സജീവ പ്രവർത്തകനാണ്. ജയപ്രകാശിന്‍റെ വിയോഗത്തിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നതായി തറവാട് ഭാരവാഹികൾ അറിയിച്ചു.

യുഎഇയില്‍ കൊവിഡ് ബാധിതര്‍ 43,000 കടന്നു; 393 പേര്‍ക്ക് കൂടി രോഗം

കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന പ്രവാസി മലയാളി യുവാവ് മരിച്ചു

Follow Us:
Download App:
  • android
  • ios