വാഹനങ്ങളില്‍ നിന്ന് വിലപിടിപ്പുള്ള വസ്തുക്കള്‍ മോഷണം പോകുന്നതായി പരാതികള്‍ ഉയര്‍ന്ന സാഹചര്യത്തില്‍ പ്രത്യേക സംഘം രൂപീകരിച്ച് അന്വേഷണം നടത്തുകയായിരുന്നു. അന്വേഷണത്തിനൊടുവില്‍ ഏഷ്യക്കാരനായ പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.

ദോഹ: ഖത്തറില്‍ വാഹനങ്ങള്‍ കേന്ദ്രീകരിച്ച് മോഷണം നടത്തിയ ഏഷ്യക്കാരന്‍ അറസ്റ്റില്‍. രാജ്യത്തിന്റെ പല ഭാഗങ്ങളില്‍ നിര്‍ത്തിയിട്ട കാറുകള്‍ അടക്കമുള്ള വാഹനങ്ങളില്‍ നിന്ന് വിലപിടിപ്പുള്ള വസ്തുക്കള്‍ മോഷണം നടത്തിയതിനാണ് ഇയാള്‍ പിടിയിലായത്. ആഭ്യന്തര മന്ത്രാലയത്തിന്റെ ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ വിഭാഗമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. 

വാഹനങ്ങളില്‍ നിന്ന് വിലപിടിപ്പുള്ള വസ്തുക്കള്‍ മോഷണം പോകുന്നതായി പരാതികള്‍ ഉയര്‍ന്ന സാഹചര്യത്തില്‍ പ്രത്യേക സംഘം രൂപീകരിച്ച് അന്വേഷണം നടത്തുകയായിരുന്നു. അന്വേഷണത്തിനൊടുവില്‍ ഏഷ്യക്കാരനായ പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. മോഷണം പോയ വസ്തുക്കള്‍ ഇയാളുടെ പക്കല്‍ നിന്നും കണ്ടെത്തി. ഇവ പിടിച്ചെടുത്തു. തുടര്‍ നിയമ നടപടികള്‍ സ്വീകരിക്കുന്നതായി ഇയാളെ ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറി.