ഏഷ്യക്കാരനായ പ്രവാസിയും ഭാര്യയും മൂന്ന് മക്കളുമാണ് വാഹനത്തിലുണ്ടായിരുന്നത്. ഗുരുതരമായി പരിക്കേറ്റ പ്രവാസി മരണപ്പെട്ടതായി കുവൈത്ത് ഫയര്‍ സര്‍വീസ് ഡയറക്ടറേറ്റ് അറിയിച്ചു.
കുവൈത്ത് സിറ്റി: കുവൈത്തിലുണ്ടായ വാഹനാപകടത്തില്‍ (Kuwait Accident) പ്രവാസി മരിച്ചു. കഴിഞ്ഞ ദിവസം വൈകുന്നേരെ അബ്‍ദലി റോഡിലായിരുന്നു (Abdali Road) സംഭവം. ഏഷ്യക്കാരനായ പ്രവാസിയും ഭാര്യയും മൂന്ന് മക്കളുമാണ് വാഹനത്തിലുണ്ടായിരുന്നത്. ഗുരുതരമായി പരിക്കേറ്റ പ്രവാസി മരണപ്പെട്ടതായി കുവൈത്ത് ഫയര്‍ സര്‍വീസ് ഡയറക്ടറേറ്റ് (kuwait Fire Service Directorate) അറിയിച്ചു. ഭാര്യയും മൂന്ന് മക്കളെയും പരിക്കുകളോടെ ജഹ്റ ആശൂപത്രിയില്‍ (Jahra Hospital) പ്രവേശിപ്പിച്ചു.
കുവൈത്ത് ദേശീയ പതാകയെ അപമാനിച്ച വനിതയ്‍ക്കെതിരെ നടപടി
കുവൈത്ത് സിറ്റി: കുവൈത്ത് ദേശീയ പതാകയെ അപമാനിച്ച (Kuwait National Flag) വനിതയ്‍ക്കെതിരെ നിയമ നടപടി സ്വീകരിച്ചതായി ആഭ്യന്തര മന്ത്രാലയം (Ministry of Interior) അറിയിച്ചു. ദേശീയ ദിനാഘോഷത്തോടനുബന്ധിച്ചുള്ള (Kuwait National Day) പൊതു അവധി ദിവസത്തിലായിരുന്നു സംഭവം നടന്നത്. പതാകയെ അപമാനിച്ച സംഭവം ശ്രദ്ധയില്‍പെട്ടതോടെ സുരക്ഷാ വകുപ്പുകള്‍ നിയമപരമായ നടപടികള്‍ സ്വീകരിച്ചതായി ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ അറിയിപ്പില്‍ പറയുന്നു.
കുവൈത്തില്‍ വാഹനാപകടം; മൂന്നു വയസ്സുള്ള കുട്ടി മരിച്ചു
കുവൈത്ത് സിറ്റി: കുവൈത്തിലുണ്ടായ (Kuwait) വാഹനാപകടത്തില്‍ (road accident) മൂന്നു വയസ്സുള്ള കുട്ടി മരിച്ചു. മുബാറകിയ മാര്‍ക്കറ്റിലാണ് സംഭവം ഉണ്ടായത്. കുവൈത്ത് സ്വദേശിനി ഓടിച്ച കാര്‍ ഇറാഖി കുടുംബത്തില്‍ നിന്നുള്ള കുട്ടിയെ ഇടിക്കുകയായിരുന്നു. ഗുരുതരാവസ്ഥയില്‍ അമീരി ആശുപത്രിയില്‍ പ്രവേശിപ്പിച്ച കുട്ടി മരണപ്പെട്ടു. തുടര്‍ന്ന് വാഹനമോടിച്ചിരുന്ന സ്ത്രീയെ പിടികൂടി. വാഹനം കണ്ടുകെട്ടി. സംഭവത്തില്‍ കേസ് ഫയല്‍ ചെയ്തിട്ടുണ്ട്.
കുവൈത്തില്‍ ഡോക്ടര്‍ക്ക് നേരെ ആക്രമണം; തലയോട്ടി പൊട്ടി
കുവൈത്ത് സിറ്റി: കുവൈത്തില്‍ (Kuwait) ഡോക്ടര്‍ക്ക് (doctor) നേരെ ആക്രമണം (Attack). സന്ദര്‍ശകന്റെ മര്‍ദ്ദനത്തെ തുടര്‍ന്ന് ഡോക്ടര്‍ക്ക് പരിക്കേറ്റു. തലയോട്ടിക്ക് (skull) പൊട്ടലേറ്റു. മസ്തിഷ്‌ക രക്തസ്രാവവും ഉണ്ടായി. ഇതേ തുടര്‍ന്ന് ഡോക്ടറെ സബാഹ് ആശുപത്രിയില്‍ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. ഇദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് അധികൃതര്‍ അറിയിച്ചു.
ഫൈലക ദ്വീപിലുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് പ്രതി മയക്കുമരുന്ന് ഉപയോഗിച്ചിട്ടുണ്ടോയെന്ന് സംശയം തോന്നി. തുടര്‍ന്നാണ് ഇയാളെ മാനസികാരോഗ്യ കേന്ദ്രത്തില്‍ പരിശോധനയ്ക്കായി കൊണ്ടുവന്നത്. എന്നാല്‍ ഇവിടെ വെച്ച് ഇയാള്‍ അക്രമാസക്തനാകുകയായിരുന്നു. ആക്രമണത്തില്‍ പരിക്കേറ്റ ഡോക്ടറെ ആരോഗ്യമന്ത്രി ഡോ. ഖാലിദ് അല്‍ സയീദ്, മന്ത്രാലയം അണ്ടര്‍ സെക്രട്ടറി ഡോ. മുസ്തഫ രിദ, സബാഹ് സ്‌പെഷ്യലൈസ്ഡ് മെഡിക്കല്‍ ഡിസ്ട്രിക്ട് ഡയറക്ടര്‍ ഡോ. അബ്ദുല്ലത്തീഫ് അല്‍ സഹ്ലി എന്നിവര്‍ സന്ദര്‍ശിച്ചു.
പ്രവാസി മലയാളി യുവാവ് ഹൃദയാഘാതം മൂലം മരിച്ചു
ദോഹ: മലപ്പുറം സ്വദേശിയായ പ്രവാസി മലയാളി യുവാവ് ഖത്തറില്‍ (Qatar) ഹൃദയാഘാതം മൂലം മരിച്ചു. മലപ്പുറം പുറത്തൂര്‍ ഇല്ലിക്കല്‍ സിദ്ദീഖിന്റെ മകന്‍ അഷ്റഫ് (22) ആണ് മരിച്ചത്. ഖത്തറില്‍ ഡ്രൈവറായി ജോലി ചെയ്‍തുവരികയായിരുന്നു.
സഫിയയാണ് മാതാവ്. സഹോദരിമാര്‍ - റിനു ഷെബ്രി, മിന്നു. പിതാവും ഖത്തറില്‍ ജോലി ചെയ്യുകയാണ്. കെ.എം.സി.സി അല്‍ ഇഹ്‍സാന്‍ മയ്യിത്ത് പരിപാലന സമിതി പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം ചൊവ്വാഴ്‍ച രാത്രിയോടെ ഖത്തര്‍ എയര്‍വെയ്‍സ് വിമാനത്താവളത്തില്‍ നാട്ടിലെത്തിച്ചു.
