അഞ്ചുവര്‍ഷങ്ങള്‍ക്ക് ശേഷം യുഎഇയില്‍ അമ്മ സംഘടിപ്പിക്കുന്ന ഷോ ആസ്വാദകര്‍ക്ക് വേറിട്ട ദൃശ്യവിരുന്നൊരുക്കുമെന്നുറപ്പാണ്. പഞ്ചഭൂതം പ്രമേയമാക്കി അഞ്ചുമണിക്കൂര്‍ നീളുന്ന ഷോ അണിയിച്ചൊരുക്കുന്നത് സംവിധായകന്‍ രാജീവ് കുമാറാണ്

അബുദാബി: പ്രളയകേരളത്തെ സഹായിക്കാന്‍ ഏഷ്യാനെറ്റും സിനിമാ താര സംഘടനയായ അമ്മയും ചേര്‍ന്ന് സംഘടിപ്പിക്കുന്ന മെഗാഷോയുടെ ഒരുക്കങ്ങള്‍ അവസാനഘട്ടത്തില്‍. മറ്റന്നാള്‍ അബുദാബി ആംഡ് ഫോര്‍സ് ഓഫീസേര്‍സ് ക്ലബിലാണ് പരിപാടി. മലയാള സിനിമയിലെ 60 കലാകാരന്മാര്‍ അബുദാബിയില്‍ പറന്നിറങ്ങി. നമ്മളൊന്ന് മെഗാഷോയുടെ അവസാനവട്ട ഒരുക്കത്തിലാണ് അഭിനേതാക്കള്‍. അബുദാബി ആംഡ് ഫോഴ്സ് ക്ലബിലെ ഒരുക്കങ്ങള്‍ നടന്‍ മോഹന്‍ലാല്‍ നേരിട്ട് വിലയിരുത്തി.

അഞ്ചുവര്‍ഷങ്ങള്‍ക്ക് ശേഷം യുഎഇയില്‍ അമ്മ സംഘടിപ്പിക്കുന്ന ഷോ ആസ്വാദകര്‍ക്ക് വേറിട്ട ദൃശ്യവിരുന്നൊരുക്കുമെന്നുറപ്പാണ്. പഞ്ചഭൂതം പ്രമേയമാക്കി അഞ്ചുമണിക്കൂര്‍ നീളുന്ന ഷോ അണിയിച്ചൊരുക്കുന്നത് സംവിധായകന്‍ രാജീവ് കുമാറാണ്. സിനിമാഗാനങ്ങള്‍ കോര്‍ത്തിണക്കിയുള്ള ഗാനോപഹാരവും, സ്കിറ്റുകളും അടങ്ങുന്ന അഞ്ച് സെഗ്മെന്‍റുകളായാണ് പരിപാടി അവതരിപ്പിക്കുക. 100 ദിര്‍ഹം മുതലാണ് ടിക്കറ്റു നിരക്കുകള്‍. ഷോയില്‍ നിന്ന് ലഭിക്കുന്ന മുഴുവന്‍ തുകയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറും.