Asianet News MalayalamAsianet News Malayalam

ആതുരചികിത്സാരംഗത്തെ മികവിന് ആദരം; ഏഷ്യാനെറ്റ് ന്യൂസ് യുഎസ് ഹെൽത്ത് കെയർ എക്സലൻസ് അവാർഡുകൾ പ്രഖ്യാപിച്ചു

യൂത്ത്‌ ഐക്കൺ, നേഴ്‌സ് ഓഫ് ദി ഇയർ, ഡോക്ടർ ഓഫ്‌ ദി ഇയർ, ലൈഫ്ടൈം അച്ചീവ്‌മെന്റ്, കോവിഡ് വാരിയർ - എന്നിങ്ങനെ അഞ്ചു  വിഭാഗങ്ങളിലായാണ് ഏഷ്യാനെറ്റ് ന്യൂസ്  ഹെൽത്ത് കെയർ എക്സലൻസ് പുരസ്കാരം നൽകുന്നത്. 

Asianet News Announces US Healthcare Excellence Awards
Author
First Published Nov 29, 2022, 10:10 AM IST

യുഎസ്: അമേരിക്കയിലെ ആതുര ചികിത്സാ രംഗത്ത് മികവ് തെളിയിച്ച വരെ ആദരിക്കാനായി ഏഷ്യാനെറ്റ് ന്യൂസ് സംഘടിപ്പിക്കുന്ന അവാർഡുകൾ പ്രഖ്യാപിച്ചു.  വടക്കേ അമേരിക്കയിൽ മികച്ച പ്രകടനം കാഴ്ചവച്ച പ്രതിഭകളുടെ  വിജയഗാഥകൾ പ്രദർശിപ്പിക്കുന്നതിനുള്ള ഒരു വേദിയാണ് ഹെൽത്ത് കെയർ എക്സലൻസ് അവാർഡ് 2022. ഡോ. എംവി പിള്ള ( ചെയർമാൻ), ഡോ: എസ് എസ് ലാൽ, ഡോ: ഫ്രീമു വർഗ്ഗീസ്, ഡോ: ആനി പോൾഎന്നിവരടങ്ങുന്ന വിദഗ്ധ ജൂറിയാണ് അവാർഡുകൾ നിർണയിച്ചത്. ഏഷ്യാനെറ്റ് ന്യൂസ് മാനേജിങ് എഡിറ്റർ മനോജ് കെ ദാസ്, സീനിയർ അസ്സോസിയേറ്റ് എഡിറ്റർ അനിൽ അടൂർ എന്നിവർ അവാർഡ് നിർണായ യോഗത്തിൽ പങ്ക് ചേർന്നു. ഏഷ്യാനെറ്റ് ന്യൂസ് അമേരിക്ക ചീഫ് ഡോ: കൃഷ്ണകിഷോർ മോഡറേറ്റർ ആയി യോഗത്തിന് നേതൃത്വം നൽകി. റോയ് ജോർജ് നന്ദി രേഖപ്പെടുത്തി 

അമേരിക്കയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്ന് അഞ്ചു വിഭാഗങ്ങളിലേക്ക് നിരവധി നോമിനേഷനുകൾജൂറിക്ക് മുന്നിൽ എത്തിയിരുന്നു. യൂത്ത്‌ ഐക്കൺ, നേഴ്‌സ് ഓഫ് ദി ഇയർ, ഡോക്ടർ ഓഫ്‌ ദി ഇയർ, ലൈഫ്ടൈം അച്ചീവ്‌മെന്റ്, കോവിഡ് വാരിയർ - എന്നിങ്ങനെ അഞ്ചു  വിഭാഗങ്ങളിലായാണ് ഏഷ്യാനെറ്റ് ന്യൂസ്  ഹെൽത്ത് കെയർ എക്സലൻസ് പുരസ്കാരം നൽകുന്നത്.  അവാർഡുകൾക്ക് പരിഗണിച്ചവരെല്ലാം തന്നെ ഒന്നിനൊന്ന് മികച്ച പ്രതിഭകളായിരുന്നുവെന്നും, അതുകൊണ്ട് തന്നെ വിശദമായ ചർച്ചകൾക്ക് ഒടുവിലാണ് വിജയികളെ കണ്ടെത്താനായതെന്നും ജൂറി പറഞ്ഞു. 

അവാർഡ് ജേതാക്കൾ:  
1.  യൂത്ത് ഐക്കൺ:  ആൻഡ്രിയ അഗസ്റ്റിൻ. 
പ്രശസ്തമായ ഡ്യൂക്ക് യൂണിവേഴ്സിറ്റിയിൽ മെഡിക്കൽ വിദ്യാർത്ഥിയായ ആൻഡ്രിയ പഠന മികവിന് നിരവധിപുരസ്കാരങ്ങൾ നേടിയിട്ടുണ്ട്. പ്രശസ്തമായ റൈസ് യൂണിവേഴ്സിറ്റിയിൽ നിന്ന് ബാച്ചിലർ ബിരുദം കരസ്ഥമാക്കിയ ആൻഡ്രിയ കോവിഡ് കാലത്ത് ഗവേഷണങ്ങളും, ചികിത്സ സംബന്ധമായ പ്രോജക്ടുകളുംഏറ്റെടുത്തു നടത്തി മികവ് തെളിയിച്ചു. അറ്റ്ലാന്റ സ്വദേശിയാണ്. 

2.  കോവിഡ് വാറിയർ - മലയാളി റെസ്‌പിറ്റോറി തെറപ്പിസ്റ്റുകൾ 
കോവിഡ് കാലത്ത് അസാധാരണമായ സേവനം കാഴ്ച്ച വെച്ചവരെയാണ് അവാർഡിനായി പരിഗണിച്ചത്. അവാർഡുകൾക്ക് പരിഗണിച്ച എല്ലാവരും സമൂഹത്തിന് നിർണായക സംഭാവനകൾ നൽകിയെന്ന് ജൂറിഅഭിപ്രായപ്പെട്ടു. എന്നാൽ, കോവിഡ് മഹാമാരിയുടെ അത്യാസന്ന ഘട്ടങ്ങളിൽ രോഗികളുടെ ജീവൻ രക്ഷിക്കാൻമലയാളി റെസ്‌പിറ്റോറി തെറപ്പിസ്റ്റുകൾ നൽകിയ സേവനങ്ങൾ അസാധാരണമായിരുന്നു.  സ്വന്തം സുരക്ഷ  പോലും അപായത്തിലാക്കി, ആയിരക്കണക്കിന് മലയാളി റെസ്‌പിറ്റോറി തെറപ്പിസ്റ്റുകൾ നമുക്ക് ഏറെ അഭിമാനിക്കാനാകുന്ന സേവനമാണ് നൽകിയത്. അവരെയാണ് ഒന്നാകെ ഏഷ്യാനെറ്റ് ന്യൂസ് ആദരിക്കുന്നത്  

സ്‌പെഷൽ ജൂറി പുരസ്കാരം - ഡോ: രാഗേഷ് കങ്കത്ത്‌ 
കാലിഫോർണിയയിലെ സാന്റ റോസ വെറ്ററൻസ് ഹോസ്പിറ്റലിൽ മെഡിക്കൽ ഡയറക്ടറും, യൂണിവേഴ്സിറ്റിഓഫ്‌ കാലിഫോർണിയ സാൻ ഫ്രാൻസിസ്കോയിൽ അസിസ്റ്റന്റ് പ്രൊഫസറുമായ ഡോ: രാഗേഷ് നൂതനമായചികിത്സ രീതികളിലൂടെ കോവിഡ് പ്രതിരോധിക്കാൻ അസാധാരണ മികവോടെ പ്രവർത്തിച്ച ഡോക്ടറാണ്. കോവിഡ് കാലത്തെ മികവുറ്റ സേവനത്തിന് വലിയ അംഗീകാരങ്ങൾ നേടി. പ്രതിഭാശാലിയായ ഇൻഫെക്ഷ്യസ്ഡിസീസസ് ഡോക്ടറാണ്. 

ബെസ്ററ് ഡോക്ടർ: ഡോ: സുനിൽ കുമാർ (ഫ്ലോറിഡ) 
ഫ്ലോറിഡയിലെ ഏറ്റവും വലിയ ഹോസ്പിറ്റൽ നെറ്റ്വർക്കുകളിൽ ഒന്നായ ബ്രാവർഡ് ഹെൽത്തിൽ ചീഫ് ഓഫ്സ്റ്റാഫ് ആയി സേവനമനുഷ്ഠിച്ചുവരുന്നു. പതിറ്റാണ്ടുകളായി പൾമണോളജി രംഗത്ത് പ്രശസ്തനായ 

ഡോ: സുനിൽ കുമാർ കോവിഡ് കാലത്ത് നിസ്വാർത്ഥ സേവനം നൽകി ജനങ്ങൾക്ക് വലിയ കൈത്താങ്ങായി. ഫ്ലോറിഡ ഗവർണറുടെ ആരോഗ്യ ഉപദേശകനായ അദ്ദേഹം, കോവിഡ് കാലത്ത് അമേരിക്കൻ മാധ്യമങ്ങളിൽ നിറസാന്നിധ്യമായിരുന്നു. ഇയൻ ചുഴലിക്കാറ്റിന്റെ രക്ഷാപ്രവർത്തങ്ങൾക്കും നേതൃത്വം നൽകിയ വ്യക്തിയാണ്, AKMGയുടെ മുൻ പ്രസിഡന്റ് ആയിരുന്ന ഡോ: സുനിൽ കുമാർ. 

ബെസ്ററ് നഴ്സ്:  ഡോ: തങ്കമണി അരവിന്ദൻ 
മുപ്പത് വർഷത്തെ നഴ്സിംഗ് പ്രവർത്തന പരിചയമുള്ള ഡോ: തങ്കമണി അരവിന്ദൻ ക്ലിനിക്കൽ നഴ്സ്, നഴ്സിംഗ്പ്രൊഫസർ, സോഷ്യൽ ആക്ടിവിസ്റ് എന്നീ നിലയിലൊക്കെ അസാധാരണ പ്രതിഭ തെളിയിച്ച വ്യക്തിയാണ്. നഴ്സിംഗ് മേഖലയിൽ മികച്ച പ്രവർത്തനം കാഴ്ച്ച വെക്കുമ്പോഴും, ഇന്ത്യൻ സമൂഹത്തിന് വേണ്ടി വിലപ്പെട്ട സമയംചിലവഴിച്ച് വലിയ പ്രോജക്ടുകൾ നടപ്പിലാക്കിയ വ്യക്തി കൂടിയാണ് ഡോ: തങ്കമണി അരവിന്ദൻ എന്ന് ജൂറി അഭിപ്രായപ്പെട്ടു. ന്യൂജേഴ്‌സിയിലെ റട്ഗേർസ് യൂണിവേഴ്സിറ്റിയിലും, ഹാക്കൻസാക്ക് മ്യൂലൻബെർഗ് സ്കൂൾഓഫ് നഴ്സിങ്ങിലും പ്രൊഫസറാണ്. നഴ്സിങ്ങിൽ ഡോക്ടറേറ്റ് നേടിയിട്ടുണ്ട്. വേൾഡ് മലയാളി കൗൺസിലിന്റെമുൻ നിര ലീഡറായ തങ്കമണി അരവിന്ദൻ ഇപ്പോൾ അമേരിക്ക റീജിയൻ പ്രസിഡന്റ് ആയി പ്രവർത്തിക്കുന്നു. 

നഴ്സിംഗ് - സ്‌പെഷൽ ജൂറി അവാർഡ്: പ്രീതി പൈനാടത്ത് 
ഇരുപത് വർഷങ്ങളിലേറെയായി നഴ്സിംഗ് മേഖലയിൽ മികച്ച സേവനം നൽകി വരുന്ന പ്രീതി പൈനാടത്ത്ടെക്സസിൽ നേഴ്സ് പ്രാക്ടീഷണറായി പ്രവർത്തിക്കുന്നു. കോവിഡ് കാലത്ത് നിസ്വാർത്ഥ സേവനത്തിലൂടെജനങ്ങൾക്ക് വലിയ ആശ്വാസമായി പ്രീതിയുടെ സേവനം. നഴ്സിംഗ് മികവിന് നിരവധി പുരസ്കാരങ്ങളുംതേടിയെത്തി.  സാമൂഹ്യ, കലാസാംസ്കാരിക രംഗത്തും മികവ് തെളിയിച്ച പ്രീതി നല്ലൊരു നർത്തകിയും, അവതാരകയുമാണ്. നിരവധി ജീവ കാരുണ്യ പ്രവർത്തനങ്ങൾക്കും സമയം കണ്ടെത്തുന്ന പ്രീതി നഴ്സിംഗ്രംഗത്തെ ഒരു ഓൾ റൗണ്ടറാണ്. 

ലൈഫ് ടൈം അച്ചീവ്‌മെന്റ്: ഡോ: ജേക്കബ് ഈപ്പൻ 
മെഡിക്കൽ രംഗത്തെ സമസ്ത മേഖലകളിൽ പ്രതിഭ തെളിയിച്ച ഡോ: ജേക്കബ് ഈപ്പൻ അമേരിക്കൻമലയാളികളുടെ അഭിമാനമാണ്. കാലിഫോർണിയയിലെ അലമേഡ കൗണ്ടി ഹെൽത്ത് സർവീസസിൽ സേവനമനുഷ്ഠിക്കുന്ന ഡോ. ഈപ്പൻ, 19 വർഷമായി ബോർഡ് അംഗമാണ്. ഫ്രീമോണ്ട് ആസ്ഥാനമായുള്ള വാഷിംഗ്ടൺ ഹെൽത്ത് കെയർ സിസ്റ്റത്തിന്റെ ഡയറക്ടർ ബോർഡിലേക്ക് ആറാം തവണയും തിരഞ്ഞെടുക്കപ്പെട്ട ഡോ. ഈപ്പൻ ലോകപ്രശസ്ത പീഡിയാട്രീഷ്യനാണ്.

നോർത്ത്  കാലിഫോർണിയയിലെ ഒരു പൊതുതെരഞ്ഞെടുപ്പിൽ വിജയിക്കുന്ന ആദ്യ ഇന്ത്യക്കാരനാണ് ഡോ. ഈപ്പൻ.  തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നിന്ന് എംബിബിഎസ് പൂർത്തിയാക്കിയ ശേഷം വെല്ലൂരിലെ ക്രിസ്ത്യൻ മെഡിക്കൽ കോളേജിലും സിഎംസി ലുധിയാനയിലും ഉപരിപഠനം നടത്തിയ ഡോ.ഈപ്പൻ,  ടാൻസാനിയയിലെ ആഗാ ഖാൻ ഫൗണ്ടേഷൻ ഹോസ്പിറ്റലിൽ കൺസൾട്ടന്റ് പീഡിയാട്രീഷ്യൻ ആയിരുന്നു. 1984-ൽ  യു.എസിലെ ബെർക്ക്‌ലിയിലെ കാലിഫോർണിയ സർവകലാശാലയിൽ ഉപരിപഠനം നടത്തി. തുടർന്ന് യുണൈറ്റഡ് നേഷൻസ് ഹൈക്കമ്മീഷണർ ഓഫ് റെഫ്യൂജീസുമായി (UNHCR)  ഫിലിപ്പീൻസിൽ ഒരുഅസൈൻമെന്റ് സ്വീകരിച്ചു.  പ്രശസ്തമായ സ്റ്റാൻഫർഡ് സർവകലാശാലയിൽ നിന്ന് എംഡി പൂർത്തിയാക്കി.

കാലിഫോർണിയയിലെ നിരവധിസ്റ്റേറ്റ് ഹെൽത്ത് കെയർ ബോർഡുകളിൽ അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഫ്രണ്ട്‌സ് ഓഫ് സൗത്ത് ഏഷ്യൻ അമേരിക്കൻ കമ്മ്യൂണിറ്റീസിന്റെ  (ഫോസാക്)  മദർ തെരേസ അവാർഡ്,  ഫെഡറേഷൻ ഓഫ് അമേരിക്കയുടെ (ഫോമാ) അച്ചീവ്‌മെന്റ് അവാർഡ് , തിരുവനന്തപുരം മെഡിക്കൽകോളേജിൽ നിന്നുള്ള അലുംനി അവാർഡ്, തിരുവനന്തപുരം സൈനിക് സ്‌കൂളിൽ നിന്ന് ലൈഫ് ടൈംഅച്ചീവ്‌മെന്റ് അവാർഡ് എന്നിങ്ങനെ നിരവധി പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്. ഡിസംബർ 11ന് ലോസ് ആഞ്ചലസിൽ നടക്കുന്ന പ്രൗഢ ഗംഭീരമായ ചടങ്ങിൽ പുരസ്കാരങ്ങൾ സമ്മാനിക്കും 

Follow Us:
Download App:
  • android
  • ios