മികച്ച ടി.വി റിപ്പോര്‍ട്ടിങിനുള്ള അവാര്‍ഡ് ഏഷ്യാനെറ്റ് ന്യൂസ് ദുബായ് പ്രതിനിധി അരുണ്‍ രാഘവന്‍ ഏറ്റുവാങ്ങി. 

ദുബായ് സര്‍ക്കാരിന്‍റെ ഗ്ലോബല്‍ വില്ലേജ് അന്താരാഷ്ട്ര മാധ്യമ പുരസ്കാരങ്ങള്‍ വിതരണം ചെയ്തു. മികച്ച ടി.വി റിപ്പോര്‍ട്ടിങിനുള്ള അവാര്‍ഡ് ഏഷ്യാനെറ്റ് ന്യൂസ് ദുബായ് പ്രതിനിധി അരുണ്‍ രാഘവന്‍ ഏറ്റുവാങ്ങി. ജുമൈറ ബീച്ച് ഹോട്ടലില്‍ നടന്ന ചടങ്ങില്‍ അറബ് മീഡിയ ഗ്രൂപ്പ് സിഇഒ മുഹമ്മദ് ഷറഫ് പുരസ്കാരങ്ങള്‍ വിതരണം ചെയ്തു. 

മലയാളം പത്രമാധ്യമത്തില്‍ നിന്നും സമഗ്ര കവറേജിനുള്ള അവാര്‍ഡ് ഗള്‍ഫ് മാധ്യമം പ്രതിനിധി സവാദ് റഹ്മാനും, ബെസ്റ്റ് ആര്‍ടികള്‍ വിഭാഗത്തില്‍ സിറാജ് പ്രതിനിധി ഫൈസലും ഏറ്റവുവാങ്ങി. ഇംഗ്ലീഷ് വിഭാഗങ്ങളില്‍ മികച്ച കവറേജിന് ഗള്‍ഫ് ന്യൂസും, മികച്ച ആര്‍ടികിളിനുള്ള പുരസ്കാരം ഖലീജ് ടൈംസും കരസ്ഥമാക്കി. അവാര്‍ഡ് ദാന ചടങ്ങില്‍ ദുബായിലെ വിവിധ സര്‍ക്കാര്‍ വകുപ്പ് മേധാവികള്‍ പങ്കെടുത്തു.