Asianet News MalayalamAsianet News Malayalam

ഏഷ്യാനെറ്റ് ന്യൂസ് പ്രൗഡ് ടു ബി ഇന്ത്യന്‍; നേഹയും ജോസ്ലിനും ആവേശത്തിലാണ്

പാഠപുസ്തകത്തിനപ്പുറം എന്തിനെ കുറിച്ചും വ്യക്തമായ അറിവ്. ടെലിവിഷനിലൂടെ കണ്ടും പുസ്തകങ്ങളിലൂടെ വായിച്ചുമറിഞ്ഞ റിപ്പബ്ലിക് ദിനപരേഡ് നേരില്‍ കാണാന്‍ പോകുന്നതിന്‍റെ ആവേശത്തിലാണ് എട്ടാംക്ലാസുകാരിയായ നേഹാ സാറ നെബു

asianet news proud to be an indian contestent neha and josmine story
Author
Abu Dhabi - United Arab Emirates, First Published Jan 20, 2019, 1:01 AM IST

അബുദാബി: പിടിബിഐ ഏഴാം സീസണിലെ ഏറ്റവും പ്രായം കുറഞ്ഞ വിദ്യാര്‍ഥികളാണ് ഷാര്‍ജ ഇന്ത്യന്‍സ്കൂളിലെ നേഹയും ജോസ്ലിനും. റിപ്പബ്ലിക് ദിന പരേഡും രാഷ്ട്ര തലവന്മാരെയും നേരിട്ടു കാണുന്ന ആവേശത്തിലാണ് ഈ കൊച്ചു മിടുക്കികള്‍.

പാഠപുസ്തകത്തിനപ്പുറം എന്തിനെ കുറിച്ചും വ്യക്തമായ അറിവ്. ടെലിവിഷനിലൂടെ കണ്ടും പുസ്തകങ്ങളിലൂടെ വായിച്ചുമറിഞ്ഞ റിപ്പബ്ലിക് ദിനപരേഡ് നേരില്‍ കാണാന്‍ പോകുന്നതിന്‍റെ ആവേശത്തിലാണ് എട്ടാംക്ലാസുകാരിയായ നേഹാ സാറ നെബു. ഇന്ത്യന്‍ ചരിത്രത്തെകുറിച്ച് ഒട്ടേറെ മനസിലാക്കാന്‍ പിടിബിഐ പരീക്ഷയ്ക്കുള്ളതയ്യാറെടുപ്പിലൂടെ സാധിച്ചതായി നേഹ പറയുന്നു. ചെങ്ങന്നൂര്‍ സ്വദേശികളായ നെബു, സ്മിത ദമ്പതികളുടെ മൂത്ത മകള്‍ക്ക് അധ്യാപികയാവാനാണ് ആഗ്രഹം. നിരവധി ക്വിസ് മത്സരങ്ങള്‍ ഈകൊച്ചു മിടുക്കി ഇതിനകം സമ്മാനങ്ങള്‍ കരസ്ഥമാക്കിയിട്ടുണ്ട്. 

എട്ടാം ക്ലാസുകാരിയായ ജോസ്ലിന്‍ ആന്‍ ജിനുവാണ് പ്രൗഡ് റ്റു ബി ആന്‍റ് ഇന്ത്യന്‍സംഘത്തിലെ മറ്റൊരംഗം. ചരിത്രനഗരത്തിലൂടെയുള്ളയാത്രയ്ക്കപ്പുറം പ്രധാനമന്ത്രിയെ നേരില്‍ കാണുകയെന്നതാണ് ജോസ്ലിന്‍റെ ആഗ്രഹം. തിരുവല്ല സ്വദേശികളായ ജിനു റീന ദമ്പതികളുടെ മകള്‍ക്ക് പൊലീസ് ഓഫീസറാവാനാണ് ആഗ്രഹം. കീ ബോര്‍ഡ് ആര്‍ടിസ്റ്റായ ജോസ്ലിന്‍ യുഎഇയിലെ ചെസ്സ്, സ്വിമ്മിംഗ്, മത്സരങ്ങളിലെ സ്ഥിര ജേതാവ് കൂടിയാണ്.ഇരുവരും ഷാര്‍ജ ഇന്ത്യന്‍ സ്കൂള്‍ വിദ്യാര്‍ത്ഥികളാണ്. 20പേരടങ്ങുന്ന വിദ്യാര്‍ത്ഥികളുമായുള്ള പിടിബിഐ സംഘം ഈമാസം ഇരുപത്തിനാലാം തിയതി ദില്ലിയിലേക്ക് പുറപ്പെടും.

Follow Us:
Download App:
  • android
  • ios