Asianet News MalayalamAsianet News Malayalam

പ്രവാസികളിൽ ആവേശം വിതച്ച് പ്രൗഡ് ടു ബി ആൻ ഇന്ത്യൻ റോഡ് ഷോയ്ക്ക് കൊട്ടിക്കലാശം

നാല് ദിവസം നീണ്ടുനിന്ന റോഡ് ഷോയില്‍ യുഎഇയുടെ വിവിധ മേഖലകളില്‍ നിന്ന് നൂറുകണക്കിന് വിദ്യാര്‍ത്ഥികളാണ് പങ്കെുടുത്തത്. പാട്ടും നൃത്തവും ഭാവാഭിനയവുമായി പ്രൗഡ് ടു ബി ആൻ ഇന്ത്യൻ ടീമില്‍ ഇടം നേടാന്‍ മിടുക്കികളും മിടുക്കന്മാരും പ്രതിഭ തെളിയിച്ചപ്പോള്‍ റോഡ് ഷോ കലോത്സവ വേദികള്‍ക്ക് സമാനമായി. 

asianet news proud to be an indian road show
Author
Sharjah - United Arab Emirates, First Published Jan 19, 2019, 11:21 AM IST

ഷാര്‍ജ: ഗൾഫ് പ്രവാസികളിൽ ആവേശം വിതച്ച് ഏഷ്യാനെറ്റ് ന്യൂസ് പ്രൗഡ് ടു ബി ആൻ ഇന്ത്യൻ റോഡ് ഷോയ്ക്കു കൊട്ടിക്കലാശം. ഷാർജയിൽ നടന്ന റോഡ് ഷോ മത്സരാർത്ഥികളുടെയും ആസ്വാദകരുടെയും പങ്കാളിത്തംകൊണ്ട് ശ്രദ്ധേയമായി.

നാല് ദിവസം നീണ്ടുനിന്ന റോഡ് ഷോയില്‍ യുഎഇയുടെ വിവിധ മേഖലകളില്‍ നിന്ന് നൂറുകണക്കിന് വിദ്യാര്‍ത്ഥികളാണ് പങ്കെുടുത്തത്. പാട്ടും നൃത്തവും ഭാവാഭിനയവുമായി പ്രൗഡ് ടു ബി ആൻ ഇന്ത്യൻ ടീമില്‍ ഇടം നേടാന്‍ മിടുക്കികളും മിടുക്കന്മാരും പ്രതിഭ തെളിയിച്ചപ്പോള്‍ റോഡ് ഷോ കലോത്സവ വേദികള്‍ക്ക് സമാനമായി. 

ഷാര്‍ജ സഫീര്‍ മാളില്‍ നടന്ന കൊട്ടിക്കലാശം, മത്സരാര്‍ത്ഥികളുടെ ആസ്വാദകരുടെയും പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. ഹിറ്റ് എഫ്.എം പ്രതിനിധിയും സിനിമ നടിയുമായ നൈല ഉഷ മത്സരങ്ങള്‍ നിയന്ത്രിച്ചു. ഞായറാഴ്ച ഹിറ്റ് എഫ്.എമിലൂടെ പ്രൗഡ് ടു ബി ആന്‍ ഇന്ത്യന്‍ വിജയികളെ പ്രഖ്യാപിക്കും. നാല് പേരെയായിരിക്കും തെരഞ്ഞെടുക്കുക. 20 പേര്‍ അടങ്ങുന്ന പ്രൗഡ് ടു ബി ആൻ ഇന്ത്യൻ സംഘം ഈ മാസം 24ന് ദില്ലിയിലേക്ക് യാത്ര തിരിക്കും. 

Follow Us:
Download App:
  • android
  • ios