Asianet News MalayalamAsianet News Malayalam

ഏഷ്യാനെറ്റ് ന്യൂസ് യുഎഇ എഡിഷൻ സ്ത്രീശക്തി പുരസ്‌കാരങ്ങൾ സമ്മാനിച്ചു

യുഎഇ യിലെ ആദ്യ വനിതാ ഡോക്ടർ സുലേഖ ദാവൂതിനാണ് സമഗ്ര സംഭാവനക്കുള്ള പുരസ്കാരം. ജീവകാരുണ്യ രംഗത്തെ പ്രവർത്തനങ്ങൾക്കുള്ള സ്ത്രീശക്തി പുരസ്കാരം ഫുഡ് എടിഎം സ്ഥാപക അയിഷ ഖാന് ആണ്. 

Asianet news UAE edition sthree shakthi awards presented
Author
First Published Nov 20, 2022, 11:38 PM IST

ദുബായ്: ഏഷ്യാനെറ്റ്‌ ന്യൂസ്‌ യുഎഇ എഡിഷൻ സ്ത്രീശക്തി പുരസ്‌കാരങ്ങൾ സമ്മാനിച്ചു. യുഎഇയിൽ വിദ്യാഭ്യാസ രംഗത്ത് വലിയ മാറ്റങ്ങൾ സൃഷ്‌ടിച്ച മറിയാമ്മ വർക്കിക്ക് മരണാനന്തര പുരസ്‌ക്കാരം നൽകി ആദരിച്ചു. ജെംസ് ഗ്രൂപ്പ്‌ സിഇഒ ഡിനോ വർക്കി പുരസ്‌ക്കാരം ഏറ്റുവാങ്ങി. യുഎഇ യിലെ ആദ്യ വനിതാ ഡോക്ടർ സുലേഖ ദാവൂതിനാണ് സമഗ്ര സംഭാവനക്കുള്ള പുരസ്കാരം. ജീവകാരുണ്യ രംഗത്തെ പ്രവർത്തനങ്ങൾക്കുള്ള സ്ത്രീശക്തി പുരസ്കാരം ഫുഡ് എടിഎം സ്ഥാപക അയിഷ ഖാന് ആണ്. 

സാമൂഹ്യപ്രവർത്തകയായ ഓമന മേനോൻ ആണ് മികച്ച സോഷ്യൽ ആക്ടിവിസ്റ്റിനുള്ള പുരസ്കാരം സ്വന്തമാക്കിയത്. വീണാസ് കറി വേൾഡ് യൂട്യൂബ് ചാനലിന്‍റെ വീണ ജാൻ സോഷ്യൽ മീഡിയയിലെ താരത്തിനുള്ള സ്ത്രീശക്തി പുരസ്കാരവും നേടി. നടിയും സംവിധായികയുമായ രേവതി മുഖ്യ അതിഥി ആയിരുന്നു. ഏഷ്യാനെറ്റ് ന്യൂസ് എക്സിക്യൂട്ടീവ് എഡിറ്റർ സിന്ധു സൂര്യകുമാർ അധ്യക്ഷയായി. ഊരാളി ബാൻഡിന്‍റെ സംഗീത നിശയും പുരസ്കാര ചടങ്ങിന് മാറ്റേകി.

Follow Us:
Download App:
  • android
  • ios