ബുധനാഴ്ച രണ്ട് സ്ഥലങ്ങളില്‍ നിന്നും വ്യത്യസ്ത സമയങ്ങളില്‍ സുരക്ഷാ വിഭാഗം ബോംബ് കണ്ടെത്തുകയായിരുന്നു.

മനാമ: ബഹ്‌റൈനില്‍ രണ്ട് എടിഎമ്മുകളില്‍ ബോംബ് സ്‌ഫോടനം നടത്താനുള്ള ശ്രമം സുരക്ഷാവിഭാഗം പരാജയപ്പെടുത്തി. രാജ്യത്തെ നുഐം, ജിദാഫ് എന്നിവിടങ്ങളിലെ എടിഎമ്മുകളിലാണ് ബോംബ് സ്ഥാപിച്ചത്. ബുധനാഴ്ച രണ്ട് സ്ഥലങ്ങളില്‍ നിന്നും വ്യത്യസ്ത സമയങ്ങളില്‍ സുരക്ഷാ വിഭാഗം ബോംബ് കണ്ടെത്തുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് ചിലരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇവര്‍ക്കെതിരെയുള്ള നിയമനടപടികള്‍ പൂര്‍ത്തിയാക്കി കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറി.