ഡ്രോണുകൾ ഉപയോഗിച്ചാണ് പരിശോധന നടത്തിയത്. ടിപ്പര്‍ ലോറികളുടെ ലോഡ് കയറ്റുന്ന ഭാഗത്ത് ഒളിച്ചാണ് ഇവര്‍ ഇരുന്നത്. 

റിയാദ്: ടിപ്പർ ലോറികളിൽ ഒളിച്ച് മക്കയിലേക്ക് കടക്കാൻ ശ്രമിച്ച വിസിറ്റ് വിസക്കാരായ 108 വിദേശികളും അവരെ കൊണ്ടുപോയ മൂന്ന് സൗദി പൗരന്മാരും അറസ്റ്റിലായി. ഹജ്ജ് സുരക്ഷാസേനയാണ് പിടികൂടിയത്. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

നിരവധി സ്ത്രീകളും കൂട്ടത്തിലുണ്ട്. ലോറികളുടെ ലോഡ് കയറ്റുന്ന ഭാഗത്ത് ഒളിപ്പിച്ചാണ് സൗദി ഡ്രൈവർമാർ മക്കയിലേക്ക് കടത്താൻ ശ്രമിച്ചത്. മക്കക്ക് സമീപം ഒരു കോമ്പൗണ്ടിനുള്ളിൽ എത്തിച്ച് ഒരുമിച്ച് കൂട്ടിയ ശേഷം മക്കയിലേക്ക് കടത്താനായിരുന്നു ശ്രമം. ഡ്രോണുകൾ ഉപയോഗിച്ച് നടത്തിയ പരിശോധനയിലാണ് ഈ നിയമവിരുദ്ധ പ്രവർത്തനം കണ്ടെത്തിയത്. ഉടൻ ഹജ്ജ് സുരക്ഷാസേന സ്ഥലത്ത് എത്തി വളഞ്ഞ് പിടികൂടുകയായിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം