മൃതദേഹം ഏറ്റുവാങ്ങാന്‍ പ്രശാന്തിന്റെ കുടുംബാംഗങ്ങളോ സുഹൃത്തുക്കളോ എത്താത്തതിനെ തുടര്‍ന്നാണ് പൊലീസ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്നത്. 

ദുബൈ: രണ്ടാഴ്‍ച മുമ്പ് യുഎഇയില്‍ മരണപ്പെട്ട മലയാളി യുവാവിന്റെ ബന്ധുക്കളെ കണ്ടെത്താന്‍ സാമൂഹിക പ്രവര്‍ത്തകരുടെ സഹായം തേടി അധികൃതര്‍. ദുബൈയിലെ അല്‍ റഫ ഏരിയയില്‍ മരിച്ച എറണാകുളം കൈപ്പട്ടൂര്‍ തുണ്ടുപറമ്പില്‍ വീട്ടില്‍ പ്രശാന്തിന്റെ (37) മൃതദേഹമാണ് ദുബൈ പൊലീസ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്നത്. 

പിതാവിന്റെ പേര് രാജന്‍ അച്യുതന്‍ നായര്‍. മാതാവ് - ഉഷ. മൃതദേഹം ഏറ്റുവാങ്ങാന്‍ പ്രശാന്തിന്റെ കുടുംബാംഗങ്ങളോ സുഹൃത്തുക്കളോ എത്താത്തതിനെ തുടര്‍ന്നാണ് പൊലീസ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്നത്. തുടര്‍ന്ന് ദുബൈയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റും ദുബൈ പൊലീസും പ്രശാന്തിന്റെ സുഹൃത്തുക്കളെയോ കുടുംബാംഗങ്ങളെയോ കണ്ടെത്താന്‍ യുഎഇയിലെ മലയാളി സാമൂഹിക പ്രവര്‍ത്തകരുടെ സഹായം തേടിയിട്ടുണ്ട്. പ്രശാന്തിന്റെ അടുത്ത ബന്ധുക്കളോ സുഹൃത്തുക്കളോ യുഎഇയില്‍ ഉണ്ടെങ്കില്‍ 00971561320653 എന്ന നമ്പറില്‍ ബന്ധപ്പെടണമെന്ന് സാമൂഹിക പ്രവര്‍ത്തകന്‍ നസീര്‍ വാടാനപ്പള്ളി അറിയിച്ചു.

Read also: പക്ഷാഘാതം സംഭവിച്ച് സൗദിയിൽ ചികിത്സയിലായിരുന്ന മലയാളിയെ നാട്ടിലെത്തിച്ചു

പ്രവാസി മലയാളി വാഹനാപകടത്തിൽ മരിച്ചു

റിയാദ്: സൗദി അറേബ്യയിലുണ്ടായ വാഹനാപകടത്തിൽ മലയാളി യുവാവ് മരിച്ചു. സൗദി തലസ്ഥാനമായ റിയാദിന് സമീപം അര്‍ഖര്‍ജിലെ കസാറാത്ത് ഉമ്മുല്‍ഗര്‍ബാന്‍ റോഡിലുണ്ടായ വാഹനാപകടത്തിൽ കോഴിക്കോട് താമരശ്ശേരി പുതുപ്പാടി വെസ്റ്റ് കൈതപ്പൊയില്‍ സ്വദേശി പുഴംകുന്നുമ്മല്‍ അബ‍്ദുറശീദ് (39) ആണ് മരിച്ചത്. 

തിങ്കളാഴ്ചയായിരുന്നു സംഭവം. സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്യുന്ന അബ‍്ദുറശീദ് ജോലിക്ക് പോകുമ്പോള്‍ ഓടിച്ചിരുന്ന പിക്കപ്പ് വാനില്‍, മറ്റൊരു റോഡില്‍ നിന്ന് തിരിഞ്ഞുവന്ന ട്രെയ്‌ലര്‍ ഇടിക്കുകയായിരുന്നു. പരേതനായ ബിച്ചോയിയുടെ മകനാണ്. മാതാവ്: പാത്തുമ്മ. ഭാര്യ: ജംഷീന. മക്കള്‍: ഹംന ഫാത്തിമ, ഹംദാന്‍ റശീദ്. മൃതദേഹം അല്‍ഖര്‍ജില്‍ ഖബറടക്കുന്നതിന് അല്‍ഖര്‍ജ് കെ.എം.സി.സി ജീവകാരുണ്യ പ്രവര്‍ത്തകനായ ഇഖ്‍ബാല്‍ അരീക്കാടന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്.

Read also: നാലര വർഷമായി നാട്ടിൽ പോകാത്ത പ്രവാസി ഹൃദയാഘാതം മൂലം മരിച്ചു

കുഴഞ്ഞുവീണു മരിച്ച പ്രവാസി മലയാളിയുടെ മൃതദേഹം നാട്ടിലെത്തിച്ചു
റിയാദ്: ജോലിക്കിടെ കുഴഞ്ഞുവീണു മരണപ്പെട്ട കൊല്ലം വെസ്റ്റ് കല്ലട അയിതൊട്ടുവ മണലില്‍ വിശ്വനാഥന്‍ കൃഷ്ണന്‍ എന്ന അജയന്‍ (59)ന്റെ മൃതദേഹം നാട്ടിലെത്തിച്ചു. റിയാദ് ന്യൂ സനയ്യയില്‍ അല്‍ മുനീഫ് പൈപ് ആന്‍ഡ് ഫിറ്റിങ് കമ്പനിയില്‍ കഴിഞ്ഞ 10 വര്‍ഷമായി ഹെല്‍പ്പറായി ജോലിചെയ്തു വരികയായിരുന്ന അജയന്‍.

പെരുന്നാള്‍ അവധി ദിനത്തില്‍ രാത്രികാല താല്‍ക്കാലിക സെക്യൂരിറ്റി ജോലിയില്‍ ഏര്‍പ്പെട്ടിരിക്കുന്നതിനിടയില്‍ കുഴഞ്ഞു വീണു മരണം സംഭവിക്കുകയായിരുന്നു. മൃതശരീരം നാട്ടില്‍ എത്തിക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് കേളി കലാസാംസ്‌കാരിക വേദി ന്യൂ സനയ്യ ജീവകാരുണ്ണ്യ വിഭാഗവും കേന്ദ്ര ജീവകാരുണ്ണ്യ വിഭാഗവും നേതൃത്വം നല്‍കി. ശ്രീലങ്കന്‍ എയര്‍ലൈന്‍സില്‍ നാട്ടിലെത്തിച്ച മൃതദേഹത്തോടൊപ്പം മകന്‍ അജേഷ് അനുഗമിച്ചു.

പ്രവാസി മലയാളിയെ സൗദി അറേബ്യയില്‍ കാണാതായി