അബുദാബി: യുഎഇ ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചു. ഞായറാഴ്ച വൈകുന്നേരത്തിന് ശേഷം മഴയ്ക്കും കാറ്റിനും സാധ്യതയുള്ളതായാണ് അറിയിപ്പ്. കാലാവസ്ഥാ മാറ്റം റോഡുകളിലെ ദൂരക്കാഴ്ചയെ ബാധിക്കും. പരമാവധി 2000 മീറ്ററില്‍ താഴെയായി ദൂരക്കാഴ്ചാ പരിധി കുറയുമെന്നതിനാല്‍ വാഹനങ്ങള്‍ ഓടിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്നും ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പുറത്തിറക്കിയ പ്രസ്താവനയില്‍ അറിയിച്ചു.