Asianet News MalayalamAsianet News Malayalam

സൗദിയില്‍ നാളെ മുതല്‍ മഴയ്ക്ക് സാധ്യത; മുന്നറിയിപ്പുമായി കാലാവസ്ഥാ കേന്ദ്രം

റിയാദ്, മക്ക, മദീന, അല്‍ബഹ, അസീര്‍, ജിസാന്‍, നജ്റാന്‍, അല്‍ഖസിം, ഹായില്‍, ഷര്‍ഖിയ എന്നീ പ്രവിശ്യകളില്‍ മിതമായ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും ദേശീയ കാലാവസ്ഥാ കേന്ദ്രത്തിന്‍റെ റിപ്പോര്‍ട്ടില്‍ പറയുന്നു.

Authorities issued warning on chances of rain in Saudi
Author
Riyadh Saudi Arabia, First Published Apr 13, 2022, 10:53 AM IST

റിയാദ്: സൗദി അറേബ്യയുടെ വിവിധ ഭാഗങ്ങളില്‍ നാളെ (ബുധന്‍) മുതല്‍ അടുത്ത ശനിയാഴ്ച വരെ മഴയ്ക്ക് സാധ്യതയുള്ളതായി കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. ജനങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്ന് ജനറല്‍ ഡയറക്ടറേറ്റ് ഓഫ് സിവില്‍ ഡിഫന്‍സ് അറിയിച്ചു.

റിയാദ്, മക്ക, മദീന, അല്‍ബഹ, അസീര്‍, ജിസാന്‍, നജ്റാന്‍, അല്‍ഖസിം, ഹായില്‍, ഷര്‍ഖിയ എന്നീ പ്രവിശ്യകളില്‍ മിതമായ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും ദേശീയ കാലാവസ്ഥാ കേന്ദ്രത്തിന്‍റെ റിപ്പോര്‍ട്ടില്‍ പറയുന്നു. വെള്ളെക്കെട്ടുകള്‍ ഉണ്ടാകുന്ന സ്ഥലങ്ങളില്‍ നിന്ന് മാറി നില്‍ക്കാനും ജാഗ്രത പുലര്‍ത്താനും സിവില്‍ ഡിഫന്‍സിന്‍റെ നിര്‍ദ്ദേശങ്ങള്‍ പാലിക്കാനും ഔദ്യോഗിക വക്താവ് മുഹമ്മദ് അല്‍ ഹമ്മാദി ആഹ്വാനം ചെയ്തു. 

സൗദി അറേബ്യയില്‍ ബാങ്ക് നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു 

റിയാദ്: സൗദിയില്‍ ബാങ്കുകള്‍ക്ക് സൗദി സെന്‍ട്രല്‍ ബാങ്ക് (സാമ) ഏര്‍പ്പെടുത്തിയ താത്കാലിക വിലക്ക് പിന്‍വലിച്ചു. ഓണ്‍ലൈന്‍ വഴി ബാങ്ക് അകൗണ്ടുകള്‍ തുറക്കാന്‍ ഏര്‍പ്പെടുത്തിയ താല്‍ക്കാലിക വിലക്കും നീക്കിയതില്‍ ഉള്‍പ്പെടും. വ്യാജ അക്കൗണ്ടുകളുപയോഗിച്ച് തട്ടിപ്പ് വ്യാപകമായതിനെ തുടര്‍ന്നാണ് വിലക്കേര്‍പ്പെടുത്തിയിരുന്നത്. 

അന്താരാഷ്ട്ര ട്രാന്‍സ്ഫറുകള്‍ക്കും പുതിയ ബെനഫിഷ്യറികള്‍ ആഡ് ചെയ്യുന്നതിനും മാനദണ്ഡങ്ങളില്‍ മാറ്റം വരുത്തിയിരുന്നു. ഇതും നീക്കം ചെയ്തിട്ടുണ്ട്. വ്യവസ്ഥകള്‍ക്ക് വിധേയമായി ഇന്ന് മുതല്‍ ഓണ്‍ലൈന്‍ അക്കൗണ്ടുകള്‍ക്ക് അപേക്ഷിക്കാമെന്ന് ദേശീയ ബാങ്ക് അറിയിച്ചു. പ്രതിദിന ട്രാന്‍സ്ഫര്‍ തുക പഴയ പടി തുടരാമെന്നും അതികൃതര്‍ വ്യക്തമാക്കി. എന്നാല്‍ വ്യക്തികള്‍ക്ക് തങ്ങളുടെ അകൗണ്ടുകള്‍ വഴിയുള്ള പരിധി നിശ്ചയിക്കാമെന്നും ഇതിനായി ബാങ്കുകളെ സമീപിക്കാമെന്നും സാമ വിശദീകരിച്ചു.

Follow Us:
Download App:
  • android
  • ios