ദുബായ്: ഹ്യൂമന്‍ ഫ്ലൈറ്റ് മിഷന്‍ എന്ന പേരില്‍ ദുബായില്‍ തുടരുന്ന പറക്കല്‍ പരീക്ഷണം വിജയകരമായി ഒരു ഘട്ടം പൂര്‍ത്തിയാക്കി. കഴിഞ്ഞ ദിവസമാണ് പരീക്ഷണത്തിന്‍റെ ഒരു ഘട്ടം വിജയകരമായി പിന്നിട്ടത്. ജെറ്റ്മാന്‍ വിന്‍സ് റെഫറ്റ് നിലത്തുനിന്ന് ഉയര്‍ന്നു പൊങ്ങുകയായിരുന്നു. 

ദുബായിലെ സ്കൈഡൈവ് റണ്‍വേയിലായിരുന്നു പരീക്ഷണ പറക്കല്‍ നടന്നത്. നിലത്തു നിന്ന് സ്വയം പറന്നു പൊങ്ങിയ ജെറ്റ്മാന്‍ 1800 മീറ്റര്‍ ഉയരത്തില്‍ സഞ്ചരിച്ച് തിരിച്ചിറങ്ങുകയായിരുന്നു. മുമ്പ് ഉയരത്തില്‍ നിന്ന് ചാടിയാണ് ഇത്തരത്തിലുള്ള പറക്കലുകള്‍ നടത്തിയിരുന്നത്. എന്നാല്‍ ഈ പരീക്ഷണത്തിലൂടെ നിലത്തു നിന്നു തന്നെ പറന്നുപൊങ്ങാനായി. 30 സെക്കന്‍റ് കൊണ്ട് മണിക്കൂറില്‍ ശരാശരി 244കിലോമീറ്റര്‍ വേഗത്തില്‍ 1800 മീറ്റര്‍ ഉയരത്തില്‍ ജൂമൈറ ബീച്ച് റെഡിഡന്‍സ് ഭാഗത്തേക്ക് പറന്നു നീങ്ങുകയായിരുന്നു. പിന്നീട് പാരച്യൂട്ടിന്‍റെ സഹായത്തോടെ സുരക്ഷിതമായി നിലത്തേക്കിറങ്ങി. വളയ്ക്കാനും തിരിക്കാനും കഴിയുന്ന ജെറ്റാണ് വിന്‍സ് റെഫറ്റിന്‍റെ ശരീരത്തില്‍ ഘടിപ്പിച്ചത്. ദുബായ് എക്സ്പോ 2020ന്‍റെ ഭാഗമായാണ് ഹ്യൂമന്‍ ഫ്ലൈറ്റ് മിഷന്‍ നടക്കുന്നത്. 

Read More: പണം എണ്ണുന്ന വീഡിയോ വൈറലായി; മുന്നറിയിപ്പുമായി ഒമാന്‍ അധികൃതര്‍