Asianet News MalayalamAsianet News Malayalam

ഗള്‍ഫില്‍ ആദ്യ കൊവിഡ് മരണം; ബഹ്റൈനില്‍ ചികിത്സയിലായിരുന്ന സ്ത്രീ മരിച്ചു

ഇറാനില്‍ നിന്ന് നേരിട്ടല്ലാത്ത വിമാനത്തില്‍ കഴിഞ്ഞ മാസം തിരിച്ചെത്തിയ ബഹ്റൈന്‍ സ്വദേശിനിയുടെ മരണ വിവരമാണ് തിങ്കളാഴ്ച അധികൃതര്‍ പുറത്തുവിട്ടത്. രാജ്യത്ത് എത്തിയപ്പോള്‍ തന്നെ ഇവരെ ഐസൊലേഷനിലേക്ക് മാറ്റുകയും വിദഗ്ധ ചികിത്സ ലഭ്യമാക്കുകയും ചെയ്തു. 

Bahrain announces first covid 19 coronavirus death
Author
Manama, First Published Mar 16, 2020, 2:32 PM IST

മനാമ: ബഹ്റൈനില്‍ കൊവിഡ് 19 വൈറസ് ബാധ കാരണമുള്ള ആദ്യം റിപ്പോര്‍ട്ട് ചെയ്തു. നേരത്തേതന്നെ ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളുണ്ടായിരുന്ന 65കാരിയാണ് മരിച്ചതെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. പിന്നീട് ഇവര്‍ക്ക് കൊവിഡ് 19 രോഗബാധ സ്ഥിരീകരിച്ചിരുന്നു. ഇതോടെ ജിസിസി രാജ്യങ്ങളില്‍ നിന്നുള്ള ആദ്യ കോവിഡ് 19 മരണമാണ് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്.

ഇറാനില്‍ നിന്ന് നേരിട്ടല്ലാത്ത വിമാനത്തില്‍ കഴിഞ്ഞ മാസം തിരിച്ചെത്തിയ ബഹ്റൈന്‍ സ്വദേശിനിയുടെ മരണ വിവരമാണ് തിങ്കളാഴ്ച അധികൃതര്‍ പുറത്തുവിട്ടത്. രാജ്യത്ത് എത്തിയപ്പോള്‍ തന്നെ ഇവരെ ഐസൊലേഷനിലേക്ക് മാറ്റുകയും വിദഗ്ധ ചികിത്സ ലഭ്യമാക്കുകയും ചെയ്തു. അതുകൊണ്ടുതന്നെ രാജ്യത്തെ മറ്റ് ജനങ്ങളുമായി ഇവര്‍ ഇടപഴകിയിരുന്നില്ല.

രാജ്യത്ത് കൊറോണ ബാധിച്ച് ചികിത്സയിലുള്ളവരില്‍ ഒരാള്‍ ഒഴികെ മറ്റുള്ളവരുടെയെല്ലാം ആരോഗ്യനില തൃപ്തികരമാണെന്നും അവര്‍ക്ക് വിദഗ്ധ മെഡിക്കല്‍ സംഘത്തിന്റെ നേതൃത്വത്തില്‍ ലോകാരോഗ്യ സംഘടനയുടെ മാര്‍ഗനിര്‍ദേശങ്ങള്‍ പ്രകാരം ചികിത്സ ലഭ്യമാക്കുകയാണെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു. രാജ്യത്ത് 17 പേര്‍ കഴിഞ്ഞ ദിവസം രോഗത്തെ അതിജീവിച്ചു. ഇതോടെ രോഗം ഭേദമായവരുടെ എണ്ണം 77 ആയി. ഇതുവരെ 137 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്.

Follow Us:
Download App:
  • android
  • ios