Expo 2020 : ബഹ്‌റൈൻ കിരീടാവകാശി എക്സ്പോ സന്ദർശിച്ചു
ബഹ്‌റൈൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായാണ് അദ്ദേഹം എക്സ്പോ സന്ദർശിച്ചത്.

ദുബൈ: ബഹ്‌റൈൻ കിരീടാവകാശിയും Bahrain Crown Prince)ഡെപ്യൂട്ടി സുപ്രീം കമാൻഡറും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫ എക്സ്പോ 2020 ദുബൈ (Expo 2020 Dubai)സന്ദർശിച്ചു. ബഹ്‌റൈൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായാണ് അദ്ദേഹം എക്സ്പോ സന്ദർശിച്ചത്. ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി അൽ വസ്ൽ പ്ലാസയിൽ പതാക ഉയർത്തലും ബഹ്‌റൈൻ പൊലീസ് ബാൻഡിന്റെ പ്രകടനവും നടന്നു.
യുഎഇ സഹിഷ്ണുത, സഹവർത്തിത്വകാര്യ മന്ത്രി ശൈഖ് നഹ്യാൻ മുബാറക് അൽ നഹ്യാൻ അദ്ദേഹത്തെ സ്വീകരിച്ചു. എല്ലാ മേഖലകളിലും ബഹ്‌റൈൻ കൈവരിച്ച നേട്ടങ്ങൾ ലോകത്തിന് മുമ്പിൽ അവതരിപ്പിക്കാനുള്ള അവസരമായ എക്സ്പോയിലെ പങ്കാളിത്തത്തിന് അഭിനന്ദനം അറിയിക്കുന്നതാണ് ശൈഖ് നഹ്യാൻ പറഞ്ഞു. യുഎഇ 50 വർഷം ആഘോഷിക്കുന്ന അവസരത്തിൽ ദേശീയ ദിനാഘോഷവുമായി എത്തിച്ചേരാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്ന് ബഹ്‌റൈൻ അതോറിറ്റി ഫോർ കൾച്ചർ ആൻഡ് ആന്റിക്വിറ്റീസ് പ്രസിഡന്റ് ശൈഖ മയ് ബിൻത് മുഹമ്മദ് ആൽ ഖലീഫ പറഞ്ഞു. എക്സ്പോയ്ക്ക് ആഥിത്യം വഹിക്കാൻ സാധിച്ചത് യുഎഇയുടെ വളർച്ചയെ അടയാളപ്പെടുത്തുന്നതായും ശൈഖ മയ് ബിൻത് കൂട്ടിച്ചേർത്തു.
ബഹ്‌റൈനില്‍ വീണ്ടും റെഡ് ലിസ്റ്റ്; യാത്രാവിലക്കുള്ള രാജ്യങ്ങളുടെ പട്ടിക പുറത്തിറക്കി
മനാമ: പുതിയ കൊവിഡ് വകഭേദം(new Covid 19 variant) കണ്ടെത്തിയ സാഹചര്യത്തില്‍ ബഹ്‌റൈന്‍(Bahrain) യാത്രാവിലക്ക് ഏര്‍പ്പെടുത്തിയ രാജ്യങ്ങളുടെ റെഡ് ലിസ്റ്റ് പുറത്തിറക്കി. ദക്ഷിണാഫ്രിക്ക( South Africa), നമീബിയ(Namibia), ലിസോത്തോ( Lesotho), ബോട്‌സ്വാന(Botswana), ഈസ്വാതിനി(Eswatini), സിബാംവെ(Zimbabwe) എന്നീ രാജ്യങ്ങളാണ് റെഡ് ലിസ്റ്റില്‍(Red list) ഉള്‍പ്പെട്ടിട്ടുള്ളത്.
കൊവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ടുള്ള നാഷണല്‍ ടാസ്‌ക്‌ഫോഴ്‌സിന്റെ നിര്‍ദ്ദേശപ്രകാരമാണ് തീരുമാനമെന്ന് സിവില്‍ ഏവിയേഷന്‍ അഫയേഴ്‌സ് അധികൃതര്‍ അറിയിച്ചു. ഈ ആറ് രാജ്യങ്ങളില്‍ നിന്നുള്ള എല്ലാ യാത്രക്കാരെയും ബഹ്‌റൈനില്‍ പ്രവേശിക്കുന്നതില്‍ നിന്ന് വിലക്കിയിട്ടുണ്ട്. ഈ രാജ്യങ്ങള്‍ സന്ദര്‍ശിച്ച ട്രാന്‍സിറ്റ് യാത്രക്കാര്‍ക്കും വിലക്കുണ്ട്. എന്നാല്‍ ബഹ്‌റൈന്‍ പൗരന്മാര്‍, താമസക്കാര്‍ എന്നിവരെ വിലക്കില്‍ നിന്ന് ഒഴിവാക്കി. പ്രവേശന വിലക്കില്ലാത്ത ആളുകള്‍ രാജ്യത്തെ കൊവിഡ് പ്രതിരോധ നിര്‍ദ്ദേശങ്ങള്‍ പാലിക്കുകയും ക്വാറന്റീനില്‍ കഴിയുകയും വേണം. റെഡ് ലിസ്റ്റില്‍ ഇല്ലാത്ത രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് നിലവിലുണ്ടായിരുന്ന യാത്രാ നടപടിക്രമങ്ങള്‍ തുടരും. ആരോഗ്യ മന്ത്രാലയത്തിന്റെ healthalert.gov.bh എന്ന വെബ്‌സൈറ്റ് സന്ദര്‍ശിച്ച് പ്രവേശന മാര്‍ഗനിര്‍ദ്ദേശങ്ങള്‍ അറിയാം.