മനാമ: ബഹ്‌റൈന്‍ ഇന്ത്യന്‍ സ്‌കൂള്‍ കെട്ടിടം ക്വാറന്റീന്‍ സെന്ററാക്കാന്‍ തയ്യാറാണെന്ന് സ്‌കൂള്‍ ചെയര്‍മാന്‍ പ്രിന്‍സ് നടരാജന്‍. ആവശ്യം വരുകയാണെങ്കില്‍ മന്ത്രാലയത്തിന്റ അനുമതിയോടെ സ്‌കൂള്‍ കെട്ടിടം വിട്ടു നല്‍കാന്‍ തയ്യാറാണെന്ന് അദ്ദേഹം പറഞ്ഞു. കൊവിഡ് പ്രതിരോധത്തിനായി ഇന്ത്യന്‍ സ്‌കൂള്‍ രൂപീകരിച്ച പ്രത്യേക സമിതി ഇക്കാര്യം ആവശ്യപ്പെട്ടിട്ടുണ്ട്. 

കോവിഡ്  വ്യാപനം വലിയ തോതില്‍  സമൂഹത്തെ ബാധിക്കുകയാണെങ്കില്‍  ബന്ധപ്പെട്ട മന്ത്രാലയങ്ങളുടെ അനുമതിയോടെ ക്വറന്റൈന്‍ സെന്ററായി മാറ്റാന്‍ സ്‌കൂള്‍ കെട്ടിടം സര്‍ക്കാരിന് വിട്ടുനല്‍കണമെന്നാണ് സമിതി ആവശ്യപ്പെട്ടത്. പ്രവാസികള്‍ക്കിടയില്‍ കോവിഡ്  ബോധവല്‍ക്കരണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കു ചുക്കാന്‍ പിടിക്കാനും ഇന്ത്യന്‍ സമൂഹത്തിലെ അര്‍ഹരായ രക്ഷിതാക്കള്‍ക്കു സാന്ത്വനമേകാനുമാണ്  ഇന്ത്യന്‍ സ്‌കൂളിന്റെ നേതൃത്വത്തില്‍ 251 അംഗ  പ്രവര്‍ത്തക സമിതി  രൂപീകരിച്ചത്. വൈറസ് പടരുന്ന സാഹചര്യത്തില്‍ പവാസികളില്‍ പലരും സഹായ അഭ്യര്‍ത്ഥനയുമായി ഇന്ത്യന്‍ സ്‌കൂളിനെ സമീപിക്കുന്നുണ്ട്. ഇത്തരമൊരു സാഹചര്യത്തില്‍ അവരെ സഹായിക്കാന്‍  ഇന്ത്യന്‍ സ്‌കൂളിന് ബാധ്യതയുണ്ടെന്നു സ്‌കൂള്‍ ചെയര്‍മാന്‍ പ്രിന്‍സ് എസ് നടരാജന്‍ പറഞ്ഞു. 

12500 വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന ഇന്ത്യന്‍ സ്‌കൂള്‍ ഭരണ സമിതിയുടെ നേതൃത്വത്തില്‍ രൂപീകരിച്ച പ്രവര്‍ത്തക സമിതിക്കു  രക്ഷിതാക്കളുടെയും അഭ്യുദയ കാംഷികളുടെയും അധ്യാപക -അനധ്യാപരുടെയും  പ്രതിനിധ്യത്തോടെ ഒരുമയോടെ പ്രവര്‍ത്തിക്കാന്‍ സാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു. സ്‌കൂള്‍ ചെയര്‍മാന്‍ പ്രിന്‍സ് എസ് നടരാജന്‍, സെക്രട്ടറി സജി ആന്റണി, സ്‌കൂള്‍ ഭരണസമിതി അംഗങ്ങള്‍, മുഹമ്മദ് ഹുസൈന്‍ മാലിം, പി.എം വിപിന്‍, പമ്പാവാസന്‍ നായര്‍, കെ.ജനാര്‍ദ്ദനന്‍, മുഹമ്മദ് ഗയാസ്, വി.കെ പവിത്രന്‍, പി.ടി നാരായണന്‍, സുരേഷ് ബാബു, പങ്കജ്  മാലിക്ക്,എസ്  ഇനയദുല്ല,ബാബു ജി നായര്‍, കിഷോര്‍, ബ്ലെസണ്‍ മാത്യു, തൗഫീഖ്, ബ്രിജ് കിഷോര്‍, ടിപ് ടോപ് ഉസ്മാന്‍ ,അഷ്റഫ് കാട്ടിലപ്പീടിക  തുടങ്ങിയരുടെ നേതൃത്വത്തിലുള്ള 251 അംഗ സംഘാടക സമിതിയാണ് പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുക. 

സ്‌കൂള്‍  അധ്യാപകരുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ പ്രിന്‍സിപ്പല്‍മാരായ വി ആര്‍ പളനിസ്വാമി, പമേല സേവ്യര്‍ എന്നിവരുടെ നേതൃത്വത്തില്‍ വൈസ് പ്രിന്‍സിപ്പല്‍മാരായ  ആനന്ദ് നായര്‍,  ജി സതീഷ്, എസ്  വിനോദ്, സ്റ്റാഫ് സെക്രട്ടറി   സി എം ജുനിത്, മീഡിയ കോഓര്‍ഡിനേറ്റര്‍ ശ്രീസദന്‍ എന്നിവര്‍ ഉള്‍പ്പെടുന്ന കമ്മിറ്റി പ്രവര്‍ത്തിക്കും. പ്രവര്‍ത്തക സമിതിയുടെ കീഴില്‍ വിവിധ പ്രശ്‌ന പരിഹാരങ്ങള്‍ക്കായി സേവനം നല്‍കാന്‍ ഉപ സമിതികള്‍ ഉണ്ടായിരിക്കും.  വിവിധ  സംസ്ഥാനങ്ങളില്‍ നിന്നുള്ള അര്‍ഹതപ്പെട്ട ഇന്ത്യന്‍ സ്‌കൂള്‍ രക്ഷിതാക്കളുടെയും അഭ്യുദയ കാംഷികളുടെയും  ജീവല്‍ പ്രശ്‌നങ്ങളില്‍ സമിതി ഇടപെട്ടു പരിഹാരം കാണും.   സാമ്പത്തിക ദുരിതത്തിലായവരുടെ കുട്ടികളുടെ വിദ്യാഭ്യാസവും ആരോഗ്യപരവുമായ കാര്യങ്ങളിലും സഹായമെത്തിക്കും. 

സര്‍ക്കാരില്‍ നിന്നും  എംബസിയില്‍ നിന്നും ലഭ്യമാക്കേണ്ട സഹായങ്ങള്‍ ത്വരിത ഗതിയിലാക്കാനും യാത്രാ സംബന്ധമായ കാര്യങ്ങള്‍ക്കും സമിതികള്‍ പ്രവര്‍ത്തിക്കും. കോവിഡ്  വ്യാപനം ഇനിയും  വലിയ തോതില്‍   സമൂഹത്തെ ബാധിക്കുകയാണെങ്കില്‍   സ്‌കൂള്‍ കെട്ടിടം ക്വറന്റൈന്‍ സെന്റര്‍ എന്ന നിലക്ക് ബന്ധപ്പെട്ട മന്ത്രാലയങ്ങളുടെ അനുമതി തേടിയ ശേഷം താല്‍ക്കാലികമായി സര്‍ക്കാരിന് വിട്ടുനല്‍കാന്‍  പ്രവര്‍ത്തക സമിതി  സ്‌കൂള്‍ ഭരണ സമിതിയോട് അഭ്യര്‍ത്ഥിച്ചു. അത്തരമൊരു സാഹചര്യത്തില്‍   ആവശ്യമായ സഹായം എത്തിക്കുന്നതിനും  തീരുമാനിച്ചു. ഇന്ത്യന്‍ സ്‌കൂളിന്റെ കോവിഡ് ദുരിതാശ്വാസ  പ്രവര്‍ത്തനങ്ങള്‍ക്ക് ഏവരുടെയും  സഹായ സഹകരണം ഉണ്ടാകണമെന്ന് സ്‌കൂള്‍ ചെയര്‍മാന്‍ പ്രിന്‍സ് എസ്  നടരാജന്‍ അഭ്യര്‍ത്ഥിച്ചു. 

പ്രവര്‍ത്തക സമിതിയുമായി  ബന്ധപ്പെടാനുള്ള നമ്പര്‍: വിപിന്‍-39152628, കെ ജനാര്‍ദ്ദനന്‍-39895431, മുഹമ്മദ് ഗയാസ്-39867591,  അജിത് മാത്തൂര്‍- 39887088, ടിപ്  ടോപ് ഉസ്മാന്‍-39823200, ബിനോജ് മാത്യു-33447494, സന്തോഷ് -33308426, ജയകുമാര്‍-39807185, തൗഫീഖ്-33600504, ജി പി സ്വാമി-33447111, ബ്ലെസണ്‍ മാത്യു-36951681, സിഎം ജൂനിത്-33660262, ശ്രീസദന്‍-33600027, ഗഫൂര്‍ കൈപ്പമംഗലം 33660116.