മനാമ: ബഹ്റൈന്‍ ഭരണാധികാരി ഹമദ് ബിന്‍ ഈസാ അല്‍ ഖലീഫക്ക് കൊവിഡ് വാക്സിന്‍ നല്‍കി. ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്‍തത്. 

ജനങ്ങളുടെ അവബോധവും കൊവിഡ് പ്രതിരോധത്തിനായി നാഷണല്‍ ടാസ്‍ക് ഫോഴ്‍സ് നല്‍കിയ നിര്‍ദേശങ്ങള്‍ പാലിക്കുന്നതിന് കാണിച്ച ജാഗ്രതയുമാണ് ബഹ്റൈനില്‍ കൊവിഡ് വ്യാപനം നിയന്ത്രിക്കുന്നതില്‍ മുഖ്യ പങ്ക് വഹിച്ചതെന്ന് ഭരണാധികാരി അഭിപ്രായപ്പെട്ടു. കൊവിഡ് പ്രതിരോധത്തിന്റെ മുന്‍നിരയില്‍ പ്രവര്‍ത്തിക്കുന്ന എല്ലാവരെയും അദ്ദേഹം അഭിനന്ദിച്ചു. രാജ്യവ്യാപകമായി കൊവിഡ് വാക്സിന്‍ ഉടന്‍ നല്‍കിത്തുടങ്ങുമെന്ന് ബഹ്റൈന്‍ അധികൃതര്‍ നേരത്തെ അറിയിച്ചിരുന്നു.