രാജകുടുംബാംഗങ്ങളും നമസ്‌കാരത്തില്‍ പങ്കെടുത്തു. സുന്നി ഔഖാഫ് കൗണ്‍സില്‍ അധ്യക്ഷന്‍ ഡോ. റാഷിദ് ബിന്‍ മുഹമ്മദ് അല്‍ ഹജേരിയാണ് ജുമുഅ സന്ദേശം നല്‍കിയത്.

മനാമ: റമദാനിലെ ആദ്യ വെള്ളിയാഴ്ച ബഹ്‌റൈന്‍ രാജാവ് ഹമദ് ബിന്‍ ഈസ ആല്‍ ഖലീഫ സാഖിര്‍ പാലസ് മോസ്‌കില്‍ ജുമുഅ നമസ്‌കാരം നിര്‍വഹിച്ചു. രാജകുടുംബാംഗങ്ങളും നമസ്‌കാരത്തില്‍ പങ്കെടുത്തു. സുന്നി ഔഖാഫ് കൗണ്‍സില്‍ അധ്യക്ഷന്‍ ഡോ. റാഷിദ് ബിന്‍ മുഹമ്മദ് അല്‍ ഹജേരിയാണ് ജുമുഅ സന്ദേശം നല്‍കിയത്.

രാജാവിന് ആയുരാരോഗ്യ സൗഖ്യങ്ങള്‍ നേര്‍ന്ന അദ്ദേഹം രാജ്യത്തിനും ജനങ്ങള്‍ക്കും കൂടുതല്‍ അഭിവൃദ്ധിയുണ്ടാകട്ടെയെന്ന് ആശംസിക്കുകയും ചെയ്തു. റമദാനില്‍ ജുമുഅ നമസ്‌കാരം പുനരാരംഭിക്കാന്‍ അനുമതി നല്‍കിയതിന് രാജാവിനോട് അദ്ദേഹം നന്ദി അറിയിച്ചു.