തൊഴില്‍ നിയമങ്ങള്‍ക്ക് പുറമെ ഇമിഗ്രേഷന്‍ ചട്ടങ്ങളുടെ ഉള്‍പ്പെടെയുള്ള ലംഘനങ്ങള്‍ പരിശോധനകളില്‍ കണ്ടെത്തി. നിയമലംഘകരായ തൊഴിലാളികള്‍ക്കെതിരെ നിയമ നടപടികള്‍ സ്വീകരിച്ചു.
മനാമ: ബഹ്റൈനില്‍ നിയമ ലംഘകരായ തൊഴിലാളികളെ കണ്ടെത്താനായി ലേബര്‍ മാര്‍ക്കറ്റ് റെഗുലേറ്ററി അതോറിറ്റി നടത്തുന്ന പരിശോധനകള്‍ തുടരുന്നു. വടക്കന്‍ ഗവര്‍ണേറ്റിലെ വിവിധ തൊഴില്‍ സ്ഥലങ്ങളില്‍ കഴിഞ്ഞ ദിവസം പരിശോധനാ സംഘമെത്തി. ആഭ്യന്തര മന്ത്രാലയത്തിലെ നാഷണാലിറ്റി, പാസ്‍പോര്‍ട്ട്സ് ആന്റ് റെസിഡന്‍സ് അഫയേഴ്‍സ് വിഭാഗത്തിന്റെ കൂടി സഹകരണത്തോടെയായിരുന്നു പരിശോധന.
തൊഴില്‍ നിയമങ്ങള്‍ക്ക് പുറമെ ഇമിഗ്രേഷന്‍ ചട്ടങ്ങളുടെ ഉള്‍പ്പെടെയുള്ള ലംഘനങ്ങള്‍ പരിശോധനകളില്‍ കണ്ടെത്തി. നിയമലംഘകരായ തൊഴിലാളികള്‍ക്കെതിരെ നിയമ നടപടികള്‍ സ്വീകരിച്ചു. രാജ്യത്തെ തൊഴില്‍ അന്തരീക്ഷം മെച്ചപ്പെടുത്താന്‍ ലക്ഷ്യമിട്ട് ബഹ്റൈന്‍ ലേബര്‍ മാര്‍ക്കറ്റ് റെഗുലേറ്ററി അതോറിറ്റിയും ആഭ്യന്തര മന്ത്രാലയവും മറ്റ് സര്‍ക്കാര്‍ വകുപ്പുകളും ചേര്‍ന്ന് നടത്തുന്ന ശ്രമങ്ങളുടെ ഭാഗമായാണ് നടപടി.
Read also: ബൈക്ക് വേണ്ട; ഖത്തറില്‍ രാവിലെ 10 മുതല്‍ വൈകുന്നേരം 3.30 വരെ ഫുഡ് ഡെലിവറി കാറില്‍ മാത്രം
തൊഴില്‍ വിപണിയില്‍ മത്സരക്ഷമതയും നീതിയും ഉറപ്പാക്കാനും തെറ്റായ പ്രവണതകള്‍ കാരണം സാമൂഹിക സുരക്ഷക്കുണ്ടാകുന്ന ആഘാതം ഇല്ലാതാക്കാനും ലേബര്‍ മാര്‍ക്കറ്റ് റെഗുലേറ്ററി അതോറിറ്റി ലക്ഷ്യമിടുന്നു. രാജ്യത്ത് എവിടെയും തൊഴില്‍ നിയമ ലംഘനങ്ങള്‍ ശ്രദ്ധയില്‍ പെട്ടാല്‍ വിവരമറിയിക്കണമെന്ന് ലേബര്‍ മാര്‍ക്കറ്റ് റെഗുലേറ്ററി അതോറിറ്റി പൊതുജനങ്ങളോട് അറിയിച്ചിട്ടുണ്ട്.
രേഖകളില്ലാത്ത പ്രവാസികളെ പിടികൂടാന്‍ പരിശോധന; നിരവധി നിയമ ലംഘനങ്ങള്‍ കണ്ടെത്തി
മനാമ: ബഹ്റൈനില്‍ മതിയായ രേഖകളില്ലാതെയും നിയമ വിരുദ്ധമായും ജോലി ചെയ്യുന്ന പ്രവാസികളെ കണ്ടെത്താനായി അധികൃതര്‍ പരിശോധന തുടങ്ങി. ദക്ഷിണ ഗവര്‍ണറേറ്റിലെ വിവിധ സ്ഥലങ്ങളിലാണ് കഴിഞ്ഞ ദിവസം ലേബര്‍ ഇന്‍സ്‍പെക്ടര്‍മാര്‍ എത്തി പരിശോധന നടത്തിയത്. നിയമ ലംഘകര്‍ക്കെതിരെ തുടര്‍ നടപടികള്‍ സ്വീകരിച്ചതായും അറിയിച്ചിട്ടുണ്ട്.
Read also: ബഹ്റൈനില്‍ ഉച്ചവിശ്രമ നിയമം പ്രാബല്യത്തില്‍ വന്നു; നിയമ ലംഘനം കണ്ടെത്താന്‍ പരിശോധന
ലേബര്‍ മാര്‍ക്കറ്റ് റെഗുലേറ്ററി അതോരിറ്റി ഉദ്യോഗസ്ഥരും മറ്റ് വിവിധ മന്ത്രാലയങ്ങളില്‍ നിന്നുള്ള പരിശോധകരുമാണ് കഴിഞ്ഞ ദിവസം ഗവര്‍ണറേറ്റിന്റെ വിവിധ ഭാഗങ്ങളിലുള്ള വര്‍ക്ക് സൈറ്റുകളില്‍ ഉള്‍പ്പെടെ എത്തി പരിശോധന നടത്തിയത്. തൊഴിലാളികളുടെ വിരലടയാളം ശേഖരിച്ച് അതുപയോഗിച്ച് വിവരങ്ങള്‍ പരിശോധിച്ചു. തൊഴില്‍ വിപണി സംബന്ധമായതും ഇമിഗ്രേഷന്‍ നിയമങ്ങളുടേത് ഉള്‍പ്പെടെയുള്ള മറ്റ് നിയമലംഘനങ്ങളും പരിശോധനയില്‍ കണ്ടെത്താന്‍ സാധിച്ചതായി കഴിഞ്ഞ ദിവസം പുറത്തിറക്കിയ പ്രസ്‍താവനയില്‍ അറിയിച്ചു. കണ്ടെത്തിയ നിയമലംഘനങ്ങളില്‍ ആവശ്യമായ നിയമ നടപടികള്‍ സ്വീകരിക്കുകയും ചെയ്‍തു.
