healthalert.gov.bh എന്ന വെബ്‌സൈറ്റ് വഴിയോ 444 എന്ന ഹോട്ട്‌ലൈന്‍ നമ്പരില്‍ വിളിച്ചോ പൗരന്മാര്‍ക്കും താമസക്കാര്‍ക്കും രജിസ്റ്റര്‍ ചെയ്യാം.
മനാമ: മങ്കിപോക്‌സിനെതിരെയുള്ള വാക്‌സിനു വേണ്ടി ബഹ്‌റൈനില്‍ പ്രീ-രജിസ്‌ട്രേഷന്‍ ആരംഭിച്ചു. പരിമിതമായ സ്റ്റോക്ക് വാക്‌സിന്‍ മാത്രമാണ് രാജ്യത്തുള്ളത്. അതിനാല്‍ മുന്‍ഗണനാ ക്രമത്തിലാണ് വാക്‌സിന്‍ വിതരണം ചെയ്യുക.
healthalert.gov.bh എന്ന വെബ്‌സൈറ്റ് വഴിയോ 444 എന്ന ഹോട്ട്‌ലൈന്‍ നമ്പരില്‍ വിളിച്ചോ പൗരന്മാര്‍ക്കും താമസക്കാര്‍ക്കും രജിസ്റ്റര്‍ ചെയ്യാം. മുന്‍നിര ആരോഗ്യ പ്രവര്‍ത്തകര്‍ക്കും ഉയര്‍ന്ന രോഗവ്യാപന സാധ്യതയുള്ളവര്‍ക്കും വാക്‌സിന്‍ ആദ്യ ഘട്ടത്തില്‍ വിതരണം ചെയ്യും. വാക്‌സിന്‍ എടുക്കാന്‍ താല്‍പ്പര്യമുള്ള പൗരന്മാര്‍ക്കും താമസക്കാര്‍ക്കും അടുത്ത ഘട്ടത്തില്‍ വാക്‌സിന്‍ സൗജന്യമായി നല്‍കും. ലോകാരോഗ്യ സംഘടനയുടെ നിര്‍ദ്ദേശങ്ങളുടെയും മാനദണ്ഡങ്ങളുടെയും അടിസ്ഥാനത്തില്‍ പരിശോധന, ഐസൊലേഷന്‍, ചികിത്സ എന്നിവയുമായി ബന്ധപ്പെട്ട നടപടികള്‍ സ്വീകരിച്ചതായി ബഹ്‌റൈന്‍ മന്ത്രാലയം അറിയിച്ചു.
ദില്ലിയിൽ ഒരാൾക്ക് കൂടി മങ്കിപോക്‌സ്, ദില്ലിയിലെ അഞ്ചാമത്തെ കേസ്
സോഷ്യല്‍ മീഡിയയില്‍ മതചിഹ്നങ്ങളെ അപമാനിച്ച രണ്ട് പേര്‍ ബഹ്റൈനില്‍ അറസ്റ്റില്‍
മനാമ: ടിക് ടോക് ഉള്‍പ്പെടെയുള്ള സോഷ്യല്‍ മീഡിയ പ്ലാറ്റ്‍ഫോമുകള്‍ വഴി മത ചിഹ്നങ്ങളെ അപമാനിക്കുന്ന വീഡിയോകള്‍ പോസ്റ്റ് ചെയ്‍ത രണ്ട് പേരെ ബഹ്റൈനില്‍ അറസ്റ്റ് ചെയ്തു. മത ചിഹ്നങ്ങളെ അപമാനിക്കുന്ന തരത്തിലുള്ള സോഷ്യല്‍ മീഡിയ പോസ്റ്റുകളെക്കുറിച്ച് ബഹ്റൈനിലെ സൈബര്‍ ക്രൈം ഡിപ്പാര്‍ട്ട്മെന്റ് നല്‍കിയ റിപ്പോര്‍ട്ട് പ്രകാരം നടത്തിയ അന്വേഷണത്തിലാണ് ഇരുവരെയും അറസ്റ്റിലായത്. ഇവരില്‍ ഒരാള്‍ 17 വയസുകാരനാണ്.
ചോദ്യം ചെയ്യലില്‍ ഇരുവരും കുറ്റം സമ്മതിച്ചു. ടെലികോം ഉപകരണങ്ങള്‍ ദുരുപയോഗം ചെയ്‍തതായും മത ചിഹ്നങ്ങളെ അപമാനിച്ചതായും ഇരുവരും പരസ്യമായി കുറ്റസമ്മതം നടത്തിയെന്നാണ് അധികൃതര്‍ അറിയിച്ചത്.പ്രായപൂര്‍ത്തായാകാത്ത പ്രതിയുടെ വിചാരണ മൈനര്‍ ക്രിമിനല്‍ കോടതിയിലേക്ക് മാറ്റാന്‍ പ്രോസിക്യൂഷന്‍ ഉത്തരവിട്ടു. പ്രതികളില്‍ രണ്ടാമത്തെയാളെക്കുറിച്ച് റിപ്പോര്‍ട്ട് തയ്യാറാക്കായി സോഷ്യല്‍ വര്‍ക്കറുടെ മുന്നില്‍ ഹാജരാക്കിയ ശേഷം ഇയാളുടെ വിചാരണ കറക്ഷണല്‍ ജസ്റ്റിസ് കോടതിയിലേക്ക് കൈമാറി.
